മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ സ്വദേശികളായ ആറ് പേർ മത്സരരംഗത്ത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മലപ്പുറം കോൺഗ്രസ് ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശിന്‍റെയും സംസ്‌കാര സാഹിതി പ്രസിഡന്‍റ് ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് നിലവിൽ പരിഗണിക്കുന്നത്. മുസ്ലീം ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുല്‍ വഹാബ് മഞ്ചേരിയിലും എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്‍റ് ടി.പി.അഷറഫലി പെരിന്തൽമണ്ണയിലും മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സി.പി.എം നേതാവ് എം. സ്വരാജ് എം.എൽ.എയെ ത്രിപ്പൂണിത്തുറയിൽ പരിഗണിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി വി.എസ്.ജോയിക്ക് പത്തനംതിട്ട ജില്ലയിലോ കണ്ണൂർ ജില്ലയിലോ സീറ്റ് ലഭിച്ചേക്കാം.
2016ലെ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും ആര്യാടൻ ഷൗക്കത്തും മലമ്പുഴയിൽ നിന്ന് വി.എസ്.ജോയിയും മത്സരിച്ചെങ്കിലും രണ്ടു പേരും പരാജയപ്പെട്ടപ്പോൾ കന്നി പോരാട്ടത്തിൽ എറണാകുളം ജില്ലയിലെ കോൺഗ്രസ് കോട്ടയായ ത്രിപ്പൂണിത്തുറയിൽ നിന്നും മത്സരിച്ച എം.സ്വരാജ് വിജയിച്ചു. മുസ്ലീം ലീഗിന് നിലമ്പൂരിൽ വിമത സ്ഥാനാര്‍ഥി ഉണ്ടായേക്കാം. 1965ൽ നിലമ്പൂർ മണ്ഡലം രൂപപ്പെട്ടതിന് ശേഷം ഒരു ലീഗ് നേതാവും നിയമസഭയിൽ എത്തിയിട്ടില്ല.