ETV Bharat / state

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ അനധികൃത അറവ് ശാലകള്‍ ഒഴിപ്പിക്കും

വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും.

കരിപ്പൂര്‍ വിമാനത്താവളനത്തിന് സമീപത്തെ അനധികൃത അറവ് ശാലകള്‍ ഒഴിപ്പിക്കും
author img

By

Published : May 14, 2019, 11:27 PM IST

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ അനധികൃത അറവുശാലകൾക്ക് എതിരെയും ഖനനത്തിനെതിരെയും നടപടി ശക്തമാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. വിമാനത്താവള പരിസരത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും വിമാനത്താവളത്തിലേക്ക് നടത്തുന്ന ബസ് സർവീസുകൾ എയർപോർട്ട് വരെ നീട്ടാനും ജില്ലാ കലക്ടർ അമിത് മീണയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍ തീരുമാനം.

കരിപ്പൂര്‍ വിമാനത്താവളനത്തിന് സമീപത്തെ അനധികൃത അറവ് ശാലകള്‍ ഒഴിപ്പിക്കും

വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. എയർപോർട്ട് പരിസരത്ത് പ്ലാസ്റ്റിക് കവറുകളുടെ വില്പനയ്ക്കും നിരോധനം ഏർപ്പെടുത്തും. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി എബിസി പദ്ധതി നടപ്പാക്കാനും യോഗത്തിൽ ധാരണയായി. മലപ്പുറം കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസറാവു, സിഐഎസ്എഫ് അസിസ്റ്റൻറ് സരോജ് ഭൂപേന്ദ്ര, കൊണ്ടോട്ടി, പള്ളിക്കൽ ബസാർ ഗ്രാമപഞ്ചായത്തിലെ ജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Intro:കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിസരത്തെ അനധികൃത അറവുശാലകൾ എതിരെ ശക്തമായ നടപടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം . എവിടെ മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയുടെ നേതൃത്വത്തിൽ ചേർന്ന വ്യോമഗതാഗത സുരക്ഷിതത്വം പാരിസ്ഥിതിക സമിതി യോഗത്തിലാണ് ആണ് തീരുമാനം.

Body:വിമാനത്താവള ചുറ്റുമതിലിനോട് ചേർന്ന് പരിസരത്തും നടക്കുന്ന അനധികൃത അറവുശാലകൾക്ക് എതിരെ ശക്തമായ നടപടി എടുക്കാനാണ് യോഗ തീരുമാനം. ഇതിനുപുറമേ സമീപത്തെ ഖനനത്തിനെതിരെ എതിരെയും നടപടികൾ ശക്തമാക്കും. അസമയങ്ങളിൽ ഖനനങ്ങൾ പരിശോധിക്കുവാനും നിർദ്ദേശിച്ചു. വിമാനത്താവള പരിസരത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും യോഗത്തിൽ തീരുമാനമായി വിമാനത്താവളത്തിലെ നടത്തുന്ന ബസ് സർവീസുകൾ എയർപോർട്ട് വരെ നീട്ടുവാൻ യോഗത്തിൽ ധാരണയായി. വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിൽ പ്രത്യേക കെഎസ്ആർടിസി സർവീസുകളും ആരംഭിക്കും. എയർപോർട്ട് പരിസരത്ത് പ്ലാസ്റ്റിക് കവറുകളുടെ വില്പനയ്ക്കും നിരോധനം ഏർപ്പെടുത്തും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി എബിസി പദ്ധതി അടിയന്തരമായി നടപ്പാക്കാൻ യോഗത്തിൽ ധാരണയായി. മലപ്പുറം കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ഏർപോർട്ട് ഡോക്ടർ കെ ശ്രീനിവാസറാവു സിഐഎസ്എഫ് അസിസ്റ്റൻറ് സരോജ് ഭൂപേന്ദ്ര കൊണ്ടോട്ടി പള്ളിക്കൽ ബസാർ ഗ്രാമപഞ്ചായത്തിലെ പ്രതിനിധികളും പങ്കെടുത്തു

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.