മലപ്പുറം: ജില്ലാ ഡി ഡിവിഷൻ ലീഗ് ഫുട്‌ബോൾ ടൂർണമെൻ്റിന് ആവേശകരമായ തുടക്കം. മമ്പാട് എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ ഡോക്‌ടർ പി.കെ ബാബു ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്‌തു. മമ്പാട് കോളജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെൻ്റിന്‍റെ ആദ്യ മത്സരത്തിൽ കാണികളെ ആവേശത്തിലാക്കി ജില്ലാ പൊലീസ് ടീമും യു.എഫ്.സി തൃക്കലങ്ങോടും രണ്ടു ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു.
മുൻ സന്തോഷ് ട്രോഫി താരം ധൻരാജിൻ്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് മത്സരം ആരംഭിച്ചത്.