ETV Bharat / state

നാട്ടിലെത്തിക്കണമെന്ന  ആവശ്യവുമായി നിലമ്പൂരിലെ അഞ്ച്‌ അതിഥി തൊഴിലാളികൾ

എങ്ങനേയും നാട്ടിലെത്തി ബന്ധുക്കളെ കാണുകയാണ് ലക്ഷ്യമെന്ന് തൊഴിലാളികൾ. രേഖകൾ പൊലീസിൽ സമർപ്പിച്ച് കാത്തിരിക്കുകയാണ്. 17 നു ശേഷം മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികൾ.

മലപ്പുറം വാർത്ത  malappuram news  അഞ്ച്‌ അതിഥി തൊഴിലാളികൾ  ലോക്ക്‌ ഡൗൺ
ലോക്ക്‌ ഡൗണിൽ കുടുങ്ങി അഞ്ച്‌ അതിഥി തൊഴിലാളികൾ
author img

By

Published : May 16, 2020, 3:23 PM IST

മലപ്പുറം: ലോക്ക്‌ ഡൗണിൽ കുടുങ്ങി ചാലിയാർ പഞ്ചായത്തിലെ മതിൽ മൂലയിൽ താമസിക്കുന്ന ബംഗാൾ സ്വദേശികളായ അഞ്ച്‌ അതിഥി തൊഴിലാളികൾ . ജോലിയല്ല തങ്ങളുടെ ഇപ്പോഴത്തെ ആവശ്യമെന്നും എങ്ങനെയും വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരങ്ങളെയും കാണണമെന്നും തൊഴിലാളികൾ പറയുന്നു. ഏഴ്‌ മാസം മുമ്പാണ് ഏജന്‍റ്‌‌ മുഖേന ഇവർ കൊൽക്കത്തയിൽ നിന്നും നിലമ്പൂർ ചന്തക്കുന്നിലെത്തിയത്.

ലോക്ക്‌ ഡൗണിൽ കുടുങ്ങി അഞ്ച്‌ അതിഥി തൊഴിലാളികൾ

പൊലീസിന് എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും ലോക്ക്‌ ഡൗൺ തീരുന്ന 17 ന് ശേഷം നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കാമെന്ന് പൊലീസ് പറഞ്ഞതായും ഇവർ പറഞ്ഞു. അതിഥി തൊഴിലാളികളിൽ നിരവധി പേർ പ്രത്യേക ട്രെയിൻ മാർഗ്ഗം നാട്ടിലെത്തിയെങ്കിലും നിലമ്പൂർ മേഖലയിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്കാർക്കും നാട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.