ETV Bharat / state

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍ - Malappuram

നിലമ്പൂർ ഭാഗത്തേക്ക് തണ്ണിമത്തനുമായി വരികയായിരുന്ന ലോറിയിലാണ് കഞ്ചാവ് കൊണ്ടുവന്നത്. 58.5 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസിന്‍റെ പിടിയിലായി.

arrested  വന്‍ കഞ്ചാവ് വേട്ട  മലപ്പുറം  കഞ്ചാവ്  രണ്ടുപേര്‍  cannabis  Malappuram  Two were arrested
മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍
author img

By

Published : May 20, 2020, 12:53 PM IST

Updated : May 20, 2020, 12:58 PM IST

മലപ്പുറം: 58.5 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസിന്‍റെ പിടിയിലായി. നിലമ്പൂർ വടപുറം സ്വകാര്യ ആശുപത്രിക്ക് മുന്നിലുള്ള കെ.എൻ.ജി റോഡിൽ വെച്ചാണ് ഇവരെ പിടികൂടിയത്. നിലമ്പൂർ ഭാഗത്തേക്ക് തണ്ണി മത്തനുമായി വരികയായിരുന്ന ലോറിയിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ലോറി ഡ്രൈവർമാരായ വയനാട് വൈത്തിരി പന്തിപ്പൊയിൽ കൂനൻ കരിയാട് വീട്ടിൽ ഹാഫീസ് (29) കോഴിക്കോട് നരിക്കുനി പാലങ്ങാട് വൈലാങ്കര വീട്ടിൽ സഫ്തർ ഹാഷ്മി (26) എന്നിവരെ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തു. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എക്സൈസ് സംഘത്തെ കീഴ്‌പ്പെടുത്തി രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കം വിഫലമായി. ഡ്രൈവർ ക്യാബിനുള്ളിൽ ഒരു ചാക്കിലും, ക്യാബിനു മുകളിൽ ടാർ പായ കൊണ്ട് മൂടിയ നിലയിൽ മറ്റൊരു ചാക്കിലുമായി കഞ്ചാവ്. കർണാടകയിൽ നിന്നും നാടുകാണി ചുരം വഴി വഴിക്കടവിലൂടെ നിലമ്പൂരിലേക്ക് എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ പൈലറ്റ് വാഹനത്തിൽ വന്നവർ നൽകിയ വിവരത്തെ തുടർന്ന് വയനാട് വടുവൻചാൽ വഴിതിരിച്ചുവിട്ടു. ഇവിടെ നിന്നും കഞ്ചാവ് ഇന്നോവ കാറിൽ കയറ്റി.

എന്നാൽ റോഡിൽ പരിശോധന നടക്കുന്നു എന്ന വിവരത്തെ തുടർന്ന് കഞ്ചാവ് തിരിച്ച് ലോറിയിലേക്ക് കയറ്റി. തുടര്‍ന്ന് താമരശ്ശേരി ചുരം വഴി നിലമ്പൂരിലേക്ക് എത്തിക്കുകയായിരുന്നു എന്ന് നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. മുപ്പതിനായിരം രൂപയാണ് ഇതിനു പ്രതിഫലമായി തങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പ്രതികൾ മൊഴിനൽകിയതായി ഇൻസ്പെക്ടർ കൃഷ്ണ കുമാർ പറഞ്ഞു. ലോക്ക് ഡൗണിൽ കഞ്ചാവ് ലഭ്യത കുറവായതിനാൽ വലിയ വില വർധനയാണ് ഉണ്ടായിരിക്കുന്നത്.

നിലവിൽ കിലോക്ക് 50,000 രൂപ വരെ ലഭിക്കുമെന്ന് പ്രതികൾ മൊഴി നൽകി. കോഴിക്കോട് വട്ടോളി സ്വദ്ദേശി അബുവാണ് ഇതിലെ പ്രധാന കണ്ണി. നിലമ്പൂർ മേഖലയിൽ ഇത്രയും അധികം കഞ്ചാവ് പിടികൂടുന്ന ആദ്യ കേസാണിത്. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ നിലമ്പൂരിലെത്തി. കാളികാവ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർമാരായ എ ശങ്കര നാരായണൻ, പി അശോക്, നിലമ്പൂർ എക്സൈസ് റെയ്ഞ്ചിലെ ഡ്രൈവർ രാജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Last Updated : May 20, 2020, 12:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.