കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. കൊടിയത്തൂർ സ്വദേശി സിയാഉൽ ഹഖിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.
തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടിന്‍റെ പേരിലുള്ള വഴക്കാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
വെട്ടി പരിക്കേൽപ്പിച്ച് വാഹനവുമായി കടന്നുകളഞ്ഞ പ്രതിയെ മുക്കം പൊലീസ് അനോർത്ത് കാരശ്ശേരിയിൽ വെച്ച് പിടികൂടി. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.