കോഴിക്കോട്: മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് സിബി വയലിൽ കോടികൾ തട്ടിയെന്ന പരാതിയിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്‍റെ മൊഴിയെടുക്കുന്നു. രണ്ടാം തവണയാണ് ഇ ഡി കോഴിക്കോട് സബ് സോണൽ ഓഫിസിൽ ആര്യാടൻ ഷൗക്കത്തിന്‍റെ മൊഴിയെടുക്കുന്നത്. ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂർ പാട്ടുൽസവ നടത്തിപ്പിന് നാൽപത് ലക്ഷത്തിലധികം രൂപ നൽകിയിട്ടുണ്ടെന്ന് സിബി ഇഡിയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. പാട്ടുൽസവത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനാണ് വന്നതെന്നും സിബിയുമായി പണമിടപാട് നടന്നിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ വെറുതെയുണ്ടാക്കുന്നതാണെന്നും ഷൗക്കത്ത് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസിൽ ആര്യാടൻ ഷൗക്കത്തിന്‍റെ മൊഴിയെടുക്കുന്നു
രണ്ടാം തവണയാണ് ഇ ഡി കോഴിക്കോട് സബ് സോണൽ ഓഫിസിൽ ആര്യാടൻ ഷൗക്കത്തിന്‍റെ മൊഴിയെടുക്കുന്നത്.