ETV Bharat / state

തീവ്രഹിന്ദുത്വ ശക്തികൾ നാടിനെ വർഗീയവത്കരിക്കുന്നു: എ. വിജയരാഘവൻ

ഭൂരിപക്ഷ വർഗീയത അപകടകരമെന്നാണ് സിപിഎം നിലപാടെന്നും എ. വിജയരാഘവൻ വ്യക്തമാക്കി.

Extremist Hindutva forces communalise the country: a. Vijayaraghavan  തീവ്രഹിന്ദുത്വ ശക്തികൾ നാടിനെ വർഗീയവത്കരിക്കുന്നു  എ. വിജയരാഘവൻ  a. Vijayaraghavan  സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ  CPM State Secretary A. Vijayaraghavan
എ. വിജയരാഘവൻ
author img

By

Published : Feb 18, 2021, 11:47 AM IST

കോഴിക്കോട്: തീവ്രഹിന്ദുത്വ ശക്തികൾ നാടിനെ വർഗീയവത്കരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ന്യൂനപക്ഷ വിരുദ്ധമായ നടപടികളും, നിയമങ്ങളുമാണ് രാജ്യത്ത് നടപ്പിലാവുന്നത്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഹിന്ദുത്വ ശക്തികൾ ഇന്ത്യയിൽ വേരുറപ്പിച്ചത് ന്യൂനപക്ഷങ്ങളെ മുന്നിൽ നിർത്തി കൊണ്ടാണ്. എന്നാൽ ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിയ്ക്കാൻ സാധിക്കില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു. ഭൂരിപക്ഷ വർഗീയത അപകടകരമെന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്നത് കാലാവധി കഴിഞ്ഞവരുടെ സമരമാണ്. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ സർക്കാരിന് കഴിയില്ല. നിയമവിരുദ്ധമായ പ്രവർത്തനം ആയതിനാലാണ് സർക്കാർ ചർച്ച നടത്താത്തതെന്നും വിജയരാഘവൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.