ETV Bharat / state

പ്രകൃതി ഭാവങ്ങള്‍ ക്യാന്‍വാസിലാക്കി രേഖാചിത്ര പ്രദര്‍ശനം

author img

By

Published : Oct 17, 2019, 11:48 PM IST

Updated : Oct 18, 2019, 2:18 AM IST

പല കാലങ്ങളിലെ മനുഷ്യ ജീവജാല പ്രശ്നങ്ങൾ മനസ്സിനെ അലട്ടുന്നതിന്‍റെ ഉള്ളടക്കമാണ് തന്‍റെ സൃഷ്ടിയെന്ന് മോഹൻ പറഞ്ഞു

കോഴിക്കോട് ലളിതകലാ അക്കാദമിയിൽ രേഖാ ചിത്രപ്രദർശനം

കോഴിക്കോട്: മനുഷ്യ- ജീവജാല പ്രശ്നങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി വി. മോഹന്‍റെ രേഖാചിത്ര പ്രദര്‍ശനം. ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ പ്രദര്‍ശനം നടക്കുന്നത്. പല സമയങ്ങളിലായി വരച്ച നാലായിരത്തോളം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 456 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

പ്രകൃതി ഭാവങ്ങള്‍ ക്യാന്‍വാസിലാക്കി രേഖാചിത്ര പ്രദര്‍ശനം

മനുഷ്യരുടെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന വിപത്തുകളും പ്രകൃതിയുടെ വിവിധ ഭാവങ്ങളുമാണ് ചിത്രങ്ങളിലുള്ളത്. വിവിധ പ്രശ്നങ്ങള്‍ മനസിനെ അലട്ടുന്നതിന്‍റെ ഉള്ളടക്കമാണ് തന്‍റെ സൃഷ്ടിയെന്ന് മോഹന്‍ പറഞ്ഞു. 'ആയിരിക്കൽ' എന്നാണ് പ്രദര്‍ശനത്തിന്‍റെ പേര്. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 വരെയാണ് ചിത്രപ്രദർശനം. 20ന് പ്രദർശനം സമാപിക്കും.

Intro:വി മോഹൻ്റെ രേഖാ ചിത്രപ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറി ആരംഭിച്ചു. പല കാലങ്ങളായി വരച്ച നാലായിരത്തോളം ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 456 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

Body:വി മോഹൻ്റെ 'ആയിരിക്കൽ' രേഖാചിത്രങ്ങൾ ഒന്നിനെക്കുറിച്ച് പ്രത്യേകിച്ച് എടുത്തു പറയുന്നവയല്ല. സങ്കല്പങ്ങളുടെ സഹായമില്ലാതെ നേരിട്ട് സംവേദനം ചെയ്യപ്പെടുന്നയാണ് അവ. മോഹൻ ചിത്രരചനയിൽ ഏർപ്പെട്ട കാലം മുതലുള്ള പല ചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്. കടലിലൂടെ കപ്പൽ കയറിപ്പോകുന്നത്, ശാഖകൾ അറ്റെങ്കിലും പൂവിട്ടു നിൽക്കുന്ന മരം, കൈ ഉയർത്തി നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ, കാഴ്ചയിൽ കൂമ്പീട്ട ചെടി കൂട്ടങ്ങൾ, പ്രാവിനെ തഴുകുന്ന വനദേവതയുടെ നടുവിൽ കുറുകെ ഒരു മനുഷ്യൻ കമിഴ്ന്നു ഉറങ്ങുന്ന ചിത്രം അങ്ങനെ പല രൂപത്തിലും ഭാവത്തിലും ഉള്ള 456 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മനുഷ്യർ വരുത്തിവെക്കുന്ന വിനകളെയും അവരുടെ ജീവിതത്തിൻ്റെ തിരുത്താനാവാത്ത അവശേഷിപ്പികളെയും തിരിഞ്ഞു നോക്കിയിരിക്കുന്ന മനുഷ്യരും മൃഗങ്ങളും ചെടികളും കാറ്റും മഴയും ചിത്രങ്ങളിൽ കാണാം. പല കാലങ്ങളിലെ മനുഷ്യ ജീവജാല പ്രശ്നങ്ങൾ മനസ്സിനെ അലട്ടുന്നതിൻറെ ഉള്ളടക്കമാണ് തൻറെ സൃഷ്ടിയെന്ന് മോഹൻ പറഞ്ഞു.

byte

v.mohan

തൻറെ സുഹൃത്തുക്കളാണ് ചിത്രപ്രദർശനത്തിൽ 'ആയിരിക്കൽ' എന്ന് പേര് നൽകിയത്. പ്രദർശനത്തിനായി മുൻകൂട്ടി ചിത്രം വരയ്ക്കാറല്ലെന്നും കാലങ്ങളായി താൻ വരച്ച ചിത്രങ്ങൾ മാത്രമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളെതെന്നും മോഹൻ പറഞ്ഞു.
രാവിലെ 10 മണി മുതൽ വൈകുന്നേരം 7 വരെയാണ് ചിത്രപ്രദർശനം. 20ന് പ്രദർശനം സമാപിക്കും.

Conclusion:.
Last Updated : Oct 18, 2019, 2:18 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.