ETV Bharat / state

അഴിമതിയും അക്രമവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി: മുഖ്യമന്ത്രി

നാട് ആഗ്രഹിക്കുന്നത് നടപ്പാക്കാൻ സർക്കാർ കൂടെ നിന്നു. ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ധാരണ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

പിണറായി വിജയൻ
author img

By

Published : Feb 20, 2019, 11:21 PM IST

അഴിമതിയും അക്രമവും ഏറ്റവുംകുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന സർക്കാരിന്‍റെ 'ആയിരം നല്ല ദിനങ്ങൾ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഴിമതിയും അക്രമവുംഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ രാജ്യം കണക്കാക്കിയിട്ടുണ്ട്. എന്നാൽ പൂർണമായും തുടച്ച് നീക്കാൻ സാധിച്ചിട്ടില്ല. ഒന്നും നടക്കില്ലെന്ന സർക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ മാറി.സർക്കാരിന്‍റെ പ്രവർത്തനം തങ്ങൾ പറയുന്നതിനെക്കാൾ നല്ലത് ജനങ്ങളുടെ വിലയിരുത്തലാണെന്നുംമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആഴ്ചകൾ കഴിഞ്ഞാൽ സർക്കാർഗെയ്ൽ പൈപ്പ് ലൈൻ നാടിന് സമർപ്പിക്കും. നമ്മുടെ നാട്ടിലെ നാഷണൽ ഹൈവേ പൂർണമാകില്ലെന്നാണ് ജനങ്ങൾ ആദ്യം ധരിച്ചത്. ഇതും ഏകദേശം പൂർത്തീകരിച്ചു വരികയാണ്. കോവളം - ബേക്കൽ ജലപാത ഒന്നാം ഘട്ടം 2020ൽ പൂർത്തിയാകും. മലയോര ഹൈവേക്ക് 10000 കോടിയാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്. കൂടാതെ ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് എയർപോര്‍ട്ട് സൗകര്യം ഒരുക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നതാണ്. പദ്ധതിയാഥാർത്ഥ്യമാകാൻ സർക്കാർ മുമ്പന്തിയിലുണ്ട്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ കൊഴിഞ്ഞു പോകുന്നത്വലിയ വെല്ലുവിളിയായിരുന്നു.എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പൊതു വിദ്യാലയങ്ങള്‍മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം നൽകിയിരുന്നത് ഏറെക്കുറേ നടപ്പാക്കാനും സാധിച്ചിട്ടുണ്ട്.രാജ്യത്ത്ഏറ്റവും അധികം സ്റ്റാർട്ട്അപ്പ് കമ്പനികൾ മുളയ്ക്കുന്നത് കേരളത്തിലാണെന്ന് രാജ്യം കണക്കാക്കുന്നു. കാർഷിക രംഗത്ത് നെല്ല് കൃഷിയിൽ വർധനവുണ്ടായി.കേരളത്തെ മാലിന്യ മുക്തമാക്കാൻ, ജനങ്ങളില്‍ അത്തരം ബോധം വളർത്തിയെടുക്കാൻ സർക്കാരിന് കഴിഞ്ഞു. വീടില്ലാത്തവർക്ക് ഭവന സമുച്ഛയം അടുത്ത വർഷം പൂർത്തിയാകും.

സംസ്ഥാനത്തെ ജനങ്ങളുടെ ഒരുമ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. നമ്മുടെ ഒരുമയും ഐക്യവും ഇന്ന് വർധിച്ചിട്ടേ ഉള്ളൂ. നമുക്ക് നമ്മുടേതായ ഒരു സംസ്കാരമുണ്ട്, അത് നവോത്ഥാന മൂല്യത്തെ ഉയർത്തിപ്പിടിച്ചുള്ളതാണ്. കേരളത്തിലെജനങ്ങളുടെ ഒരുമയും ഐക്യവും തകർക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയ സമയത്ത് യുഎഇയുടെ സഹായം സ്വീകരിച്ചിരുന്നുവെങ്കിൽ ലോകത്തിന്‍റെ പല ദിക്കിൽ നിന്നും നമുക്ക് കൂടുതല്‍ സഹായങ്ങള്‍ലഭിക്കുമായിരുന്നു. അത്തരമൊരു അവസരത്തിൽ കേന്ദ്ര സർക്കാർ വലിയ ചതിയാണ് കേരളത്തോട് കാണിച്ചത്. കേരളത്തിന്‍റെ സ്ഥാനംപല രാജ്യങ്ങളുടെയും ഹൃദയത്തിലാണ്. കേരളത്തെ പുനർനിർമിക്കാൻ ഫലപ്രദമായ നടപടിയുമായാണ് സംസ്ഥാന സർക്കാരിപ്പോൾ മുന്നോട്ട് പോവുന്നത്. പ്രളയത്തിൽ പൂർണമായും തകർന്ന വീടുകൾ ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കും. ഒന്നിനും തകർക്കാൻ കഴിയാത്ത ഒന്നായി കേരളത്തെ പുനർനിർമിക്കാനാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

undefined

നിപ്പ വൈറസ് ജീവനെടുത്ത നഴ്സ് ലിനിയുടെ മക്കളായ റിതുലുംസിദ്ധാർത്ഥുംകൈമാറിയ തിരി തെളിയിച്ചാണ് മുഖ്യമന്ത്രി ചടങ്ങ്ഉദ്ഘാടനം ചെയ്തത്. സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

Intro:Body:

പിണറായി സർക്കാരിന്റെ 1000 നല്ല ദിനങ്ങൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു

 ലിനിയുടെ മക്കളായ റിതുൽ, സിസാർത്ഥ് എന്നിവർ ചേർന്ന് കൈമാറിയ തിരി തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്

. സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

. സർക്കാരിന്റെ പ്രവർത്തനം തങ്ങൾ പറയുന്നതിനേക്കാൾ നല്ലത് ജനങ്ങളുടെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി.അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ രാജ്യം കണക്കാക്കിയിട്ടുണ്ട്. അഴിമതി ആർക്കും ഉന്നയിക്കാൻ കഴിയാത്ത സ്ഥിതി ആയി. എന്നാൽ പൂർണമായും തുടച്ച് നീക്കാൻ സാധിച്ചിട്ടില്ല. മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൂർണമായി ഇല്ലാതായിട്ടില്ല. സർക്കാർ ജീവനക്കാർ നാട്ടുകാരെ സേവിക്കാൻ സന്നദ്ധരാണ് എന്നാൽ ചെറിയ വിഭാഗം പണ്ട് മുതൽ ശീലിച്ച ശീലം മാറ്റിയിട്ടില്ല. അഴിമതിയോട് വിട്ടുവീഴ്ച്ച ചെയ്യാത്ത സർക്കാർ ആണ് ഇപ്പോഴുള്ളത്. ജനങ്ങളുടെ നിരാശ മാറിയിട്ടുണ്ട്. ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ധാരണ മാറി ചിലതെല്ലാം നടക്കും എന്നായിപല കാര്യങ്ങളും നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ സാധിച്ചു. അതിൽ ഒന്നാണ് ഗെയ്ൽ പൈപ്പ് ലൈൻ. ഏതാനും ആഴ്ച്ചകൾ കഴിഞ്ഞാൽ ഇത് നാടിന് സമർപ്പിക്കും.

നമ്മുടെ നാട്ടിലെ നാഷണൽ ഹൈവേ പൂർണമാകില്ലെന്നാണ് ജനങ്ങൾ ആദ്യം ധരിച്ചത്. ഇതും ഏകദേശം പൂർത്തീകരിച്ചു വരികയാണ്. കോവളം -ബേക്കൽ ജലപാത ഒന്നാം ഘട്ടം 2020ൽ പൂർത്തിയാകും. ഇത് ടൂറിസ്റ്റ് മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാവും. മലയോര ഹൈവേക്ക് 10000 കോടി സർക്കാർ മാറ്റി വച്ചു. ഇതൊന്നും മുമ്പ് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല

. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് സൗകര്യത്തിനായി എയർപ്പോർട്ട് വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നതാണ്. ഇതിന്റെ പ0നം നടക്കുകയാണ്. ഇതും യാഥാർത്ഥ്യമാകും.

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.  എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പൊത വിദ്യാലയം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം നൽകിയിരുന്നു.   ഇത് ഏറെക്കുറേ നടപ്പാക്കി. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തി 2 വർഷം കഴിയുമ്പോൾ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി. കാർഷിക രംഗത്ത് വലിയ മാറ്റമുണ്ടായി. നെല്ല് കൃഷിയിൽ വർധനവുണ്ട്. കേരളത്തെ മാലിന്യ മുക്തമാക്കിയെടുക്കാൻ അത്തരം ബോധം വളർത്തിയെടുക്കാൻ കഴിഞ്ഞു. വീടില്ലാത്തവർക്ക് ഭവന സമുച്ഛയം അടുത്ത വർഷം പൂർത്തിയാകും.

നാട് ആഗ്രഹിക്കുന്നത് നടപ്പാക്കാൻ സർക്കാർ കൂടെ നിന്നു. രാജ്യത്തെ ഏറ്റവും അധികം സ്റ്റാർട്ട് അപ്പ് കമ്പനികൾ മുളയ്ക്കുന്നത് കേരളത്തിലാണെന്ന് രാജ്യം കണക്കാക്കുന്നു.

 വികസനത്തിന് ഒടക്കിട്ട് സ്വകാര്യ ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട.

നമ്മുടെ ഒരുമ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. നമ്മുടെ ഒരുമയും ഐക്യവും ഇന്ന് വർധിച്ചിട്ടേ ഉള്ളൂ. നമുക്ക് നമ്മുടേതായ ഒരു സംസ്ക്കാരമുണ്ട്, അത് നവോത്ഥാന മൂല്യത്തെ ഉയർത്തിപ്പിടിച്ചുള്ളതാണ്. അതിനാൽ തന്നെ  ജനങ്ങളുടെ ഒരുമയും ഐക്യവും തകർക്കാൻ കഴിയില്ല. സർക്കാർ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ , പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി എന്ന് ജനങ്ങളെ കഴിഞ്ഞ 2 വർഷവും അറിയിച്ചു. ഈ വർഷവും ഇത് തുടരും. ഇതിനിടയിലുണ്ടായ പ്രശ്നങ്ങൾ നല്ല നിലയിൽ നേരിടാനും കഴിഞ്ഞു. പ്രളയത്തെ തുടർന്ന് യുഎഇ യുടെ സഹായം സ്വീകരിച്ചിരുന്നുവെങ്കിൽ ലോകത്തിന്റെ പല ദിക്കിൽ നിന്നും നമുക്ക് സഹായം ലഭിക്കുമായിരുന്നു. കേന്ദ്രം വലിയ ചതിയാണ് ചെയ്തത്. കേരളത്തിന്റെ സ്ഥാനം പല രാജ്യങ്ങളുടെയും ഹൃദയത്തിലാണ്. കേരളത്തെ പുനർനിർമിക്കാൻ ഫലപ്രദമായ നടപടിയുമായാണ് നാമിപ്പോൾ മുന്നോട്ട് പോവുന്നത്. പൂർണമായും തകർന്ന വീടുകൾ ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കും.  ഒന്നിനും തകർക്കാൻ കഴിയാത്ത ഒന്നായി കേരളത്തെ പുനർനിർമ്മിക്കലാണ് സർക്കാർ ലക്ഷ്യം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.