കോട്ടയം: പാര്‍ട്ടിയിലെ മുന്‍ധാരണ അനുസരിച്ച് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ പാലാ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ രാജിവെച്ചു. ഒരു വര്‍ഷ കാലാവധിയാണ് ഇവര്‍ക്ക് അനുവദിച്ചിരുന്നത്.
ആദ്യ രണ്ട് വര്‍ഷം ലീനാ സണ്ണി ചെയര്‍പേഴ്സണായിരുന്നു കാലാവധി. അടുത്ത ഒരു വര്‍ഷം പ്രൊഫസര്‍ സെലിന്‍ റോയി തകിടിയേല്‍ ചെയര്‍പേഴ്സണായി. തുടര്‍ന്നാണ് ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ ബിജി ജോജോ കുടക്കച്ചിറ അധികാരമേറ്റത്. കഴിഞ്ഞ തവണ മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാർഥിയുടെ നാമ നിര്‍ദേശ പത്രികയില്‍ തെറ്റ് കണ്ടതിനെ തുടര്‍ന്ന് സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളിയപ്പോള്‍ തെരെഞ്ഞെടുപ്പില്ലാതെ ബിജി ജോജോ വിജയിക്കുകയായിരുന്നു.
അടിയന്തര കൗണ്‍സില്‍ വിളിച്ചായിരുന്നു രാജിപ്രഖ്യാപനം. തനിക്കായി സഹിഷ്ണുതയോടെ സഹകരിച്ച എല്ലാവര്‍ക്കും ബിജി ജോജോ നന്ദി പറഞ്ഞു.