കോട്ടയം: കോട്ടയം മെഡിക്കൽ കോളജില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതിന് പിന്നാലെ ഗൈനക്കോളജി വാര്‍ഡിലെ അസൗകര്യങ്ങളെ ചൊല്ലി കൂട്ടിരുപ്പുകാർ പ്രതിഷേധത്തിൽ. ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗത്തിനെതിരെയാണ് കൂടുതൽ പരാതി ഉയരുന്നത്. രക്തം പരിശോധിക്കാൻ ചീട്ട് സീല്‍ ചെയ്‌തു നൽകാൻ ജീവനക്കാരില്ല എന്ന് കൂട്ടിരിപ്പുകാർ പറയുന്നു.
സെക്യൂരിറ്റി ജീവനക്കാർ മോശമായാണ് പെരുമാറുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മേലധികാരികളോട് പറഞ്ഞപ്പോൾ പരാതി എഴുതി തരാൻ പറഞ്ഞുവെന്നുo കൂട്ടിരുപ്പുകാർ പറഞ്ഞു. ചികിത്സയിലുള്ളവരുടെ ഒപ്പം ആരെയും നിൽക്കാൻ അനുവദിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
ആശുപതിയിലെത്തുന്ന സന്ദർശകരായ ആളുകളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവാണ്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നേരത്തെയും പരാതി ഉണ്ടായിട്ടുണ്ട്. അതേ സമയം കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നീതു ഗൈനക്കോളജി വാർഡിൽ മൂന്നു ദിവസമായി കയറിയിറങ്ങിയതായി ആളുകൾ പറയുന്നു.
ALSO READ: കുട്ടിയെ തട്ടിക്കൊണ്ടുപോയത് ബാദുഷയെ ബ്ലാക്ക്‌മെയിൽ ചെയ്യാനെന്ന് നീതുവിന്‍റെ മൊഴി
സന്ദർശകർക്ക് വിലക്കുള്ള വാർഡിൽ ഇവർക്ക് കയറാൻ ആശുപത്രിയിൽ നിന്നുള്ള ആരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ എന്നും സംശയം ഉയരുന്നുണ്ട്.