കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെതിരെ ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ രംഗത്ത്. ജോസ് കെ മാണി വിഭാഗത്തിനെതിരെ പി.ജെ ജോസഫ് പരസ്യ യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് സംഭവം.
ജോസ് കെ മാണിയുടെ പാർട്ടി നിലവിലില്ലന്നും അവരുടെ അണികൾ തങ്ങളുടെ പക്ഷത്തേക്ക് ചേക്കേറി തുടങ്ങിയെന്നുമായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പാലായിൽ പി.ജെ ജോസഫിനെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതില്‍ പ്രതിഷേധവുമായി സജി മഞ്ഞക്കടമ്പൻ രംഗത്ത് എത്തിയത്. ഈ മാസം 26ന് ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പാലായിൽ യോഗം ചേരാനും തീരുമാനമായി. അതേസമയം, ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇത്തരം പരാമർശങ്ങളോട് പ്രതികരിക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. എന്നാല്‍ ജോസഫ് വിഭാഗത്തിന്‍റെ പരാമർശങ്ങളിലെ അതൃപ്തി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.