ETV Bharat / state

ഫ്രാങ്കോ മുളയ്‌ക്കലിന് തിരിച്ചടി; 13 വരെ കേരളം വിടരുതെന്ന് കോടതി

author img

By

Published : Aug 7, 2020, 1:26 PM IST

Updated : Aug 7, 2020, 4:03 PM IST

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കോടതി ആശ്യപ്പെട്ടു

franko mulakkal  കോട്ടയം  ഫ്രാങ്കോ മുളക്കൽ  Without Covid standards  kottayam  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല
ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ

കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. നീണ്ട ഇടവേളക്ക് ശേഷം കോടതിയിൽ നേരിട്ട് ഹാജരായ ഫ്രാങ്കോക്ക് കർശന ഉപാധികളോടെ കോടതി വീണ്ടും ജാമ്യം അനുവദിച്ചപ്പോൾ ഇനിയുള്ള എല്ലാ വിചാരണ ദിവസങ്ങളിലും ബിഷപ്പ് കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്. കുറ്റപത്രം വായിച്ച് കേൾക്കുന്ന 13-ാം തീയതി വരെ ഫ്രാങ്കോ മുളയ്ക്കൽ കേരളം വിടാൻ പാടില്ലന്നും കോടതി. കേസിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ മുളക്കൽ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും ബിഷപ്പിന്‍റെ ആവശ്യം ഇരു കോടതികളും നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് കോടതിയിൽ നേരിട്ടു ഹാജരാകാൻ നിർബന്ധിതമായത്. വിചാരണ നടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാകണമെന്ന ആവശ്യം തള്ളി പല തവണ കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ്പിന്‍റെ പഴയ ജാമ്യക്കാരെ കോടതി അംഗീകരിച്ചില്ല. പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചത്.

ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ എറണാകുളം അങ്കമാലി രൂപതകളിലെ വിമത വിഭാഗക്കാരാണെന്നും പരാതിക്കാരിയുടെയും കുടുംബത്തിന്‍റെയും സാമ്പത്തിക സ്രോതസിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് അനുകൂലികളും രംഗത്തെത്തി.

ഫ്രാങ്കോ മുളയ്‌ക്കലിന് തിരിച്ചടി; 13 വരെ കേരളം വിടരുതെന്ന് കോടതി

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കോടതി ആശ്യപ്പെട്ടു. എന്നാൽ പഞ്ചാബിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന കീഴ് വഴക്കമില്ലന്ന് ബിഷപ്പ് കോടതിയിൽ വാദിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന നിയമവും പാലിക്കപ്പെട്ടില്ല.

Last Updated : Aug 7, 2020, 4:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.