ETV Bharat / state

ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലിന്‍റെ അടിയന്തര യോഗം നാളെ - ഈരാറ്റുപേട്ട നഗരസഭ

നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ചെന്ന ആക്ഷേപത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും

ഈരാറ്റുപേട്ടയിൽ അടിന്തര യോഗം
author img

By

Published : Aug 15, 2019, 7:21 PM IST

Updated : Aug 15, 2019, 8:38 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ നാളെ രാവിലെ 11ന്. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ചെന്ന ആക്ഷേപത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് വെട്ടിയിട്ട തടികള്‍ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് മാറ്റിയിട്ടുണ്ട്.

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ നാളെ രാവിലെ 11ന്. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ചെന്ന ആക്ഷേപത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് വെട്ടിയിട്ട തടികള്‍ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് മാറ്റിയിട്ടുണ്ട്.

Intro:Body:നഗരസഭാ കൗണ്‍സില്‍ അറിയാതെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തടികള്‍ മുറിച്ചെന്ന ആക്ഷേപം ശക്തമായിരിക്കെ നാളെ അടിയന്തിര കൗണ്‍സില്‍ ചേരും. ഈ വിഷയം ചര്‍ച്ചചെയ്യാനായി രാവിലെ 11-നാണ് കൗണ്‍സില്‍ യോഗം ചേരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യോഗം ബഹളമയമാകുമെന്നത് ഉറപ്പാണ്.

അതിനിടെ, വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് വെട്ടിയിട്ട തടികള്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പിലേയ്ക്ക് മാറ്റി. വൈസ് ചെയര്‍പേഴ്‌സണ്‍ രണ്ടാമത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തടികള്‍ പോലീസ് കണ്ടുകെട്ടിയത്. തടിനിന്നിരുന്നിടത്ത് വെട്ടിയിട്ട നിലയില്‍ കിടന്ന മരങ്ങളും കൊണ്ടൂര്‍ ഭാഗത്ത് കണ്ടെത്തിയ തടികളുമാണ് സ്‌റ്റേഷനിലേയ്ക്ക് മാറ്റിയത്. തടികള്‍ കടത്തിയിട്ടുണ്ടോയെന്നും എല്ലാ ഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ടോ എന്നും അറിയാനായി വനംവകുപ്പിനെ കൊണ്ട് പരിശോധന നടത്തിക്കാനാണ് പോലീസ് തീരുമാനം.

പ്രളയ-മഴ ദുരിതത്തിനിടയിലും വിഷയം ഈരാറ്റുപേട്ടയില്‍ കത്തിനില്‍ക്കുകയാണ്. സിപിഐഎമ്മും എസ്ഡിപിഐയും നഗരസഭയിലേയ്ക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ഭരണത്തിന് പിന്തുണ നല്‍കുന്ന യുഡിഎഫ് അവിശ്വാസ നോട്ടീസ് നല്‍കിയാണ് വിഷയത്തെ നേരിട്ടത്. 12 പേര്‍ ഒപ്പിട്ട അവിശ്വാസം ഈ മാസം 24ന് ചര്‍ച്ച ചെയ്യും. പരാതിയെ തുടര്‍ന്ന് ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് ചട്ടപ്രകാരമാണ് തടി മുറിച്ചതെന്നാണ് ചെയര്‍മാന്റെ വാദം. അതേസമയം, പാഴ്തടി മുറിക്കാന്‍ പോലും നൂലാമാലകള്‍ ഏറെ ഉണ്ടായിരിക്കെ, ഇത് അനധികൃത നടപടി ആണെന്നാണ് മറുവാദം. ഏതായാലും നഗരസഭ ആയി നാലുവര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ അവിശ്വാസപ്രമേയമാണ് അവതരണത്തിനൊരുങ്ങുന്നത്.
Conclusion:
Last Updated : Aug 15, 2019, 8:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.