ETV Bharat / state

ചലച്ചിത്ര പ്രതിഭ പി ബാലചന്ദ്രന്‍ അന്തരിച്ചു

മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അവസാന ചിത്രം.

Actor P Balachandran passes away  Actor P Balachandran  passes away  P Balachandran  നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു  നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍  പി ബാലചന്ദ്രന്‍ അന്തരിച്ചു
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു
author img

By

Published : Apr 5, 2021, 7:36 AM IST

Updated : Apr 5, 2021, 12:52 PM IST

കോട്ടയം: പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ (69) അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വൈക്കത്ത് നടക്കും.

ചലച്ചിത്ര പ്രതിഭ പി ബാലചന്ദ്രന്‍ അന്തരിച്ചു

മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അവസാന ചിത്രം. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ തിരക്കഥാകൃത്ത് എന്ന നിലയിലാണ് മലയാള സിനിമയിൽ പ്രശസ്തനായത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിക്കുകയായിരുന്നു.

എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയായിരുന്നു തുടക്കം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മകുടി, പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയേറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പൊലീസ്, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി.

വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, കടൽ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2012ൽ പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്‍റെ പാവം ഉസ്മാന്‍ കരസ്ഥമാക്കിയിരുന്നു. 1989-ൽ പ്രതിരൂപങ്ങൾ എന്ന നാടകരചനക്ക് കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡും നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ല്‍ കേരള ചലച്ചിത്ര അക്കാദമി അവാർഡും ബാലചന്ദ്രനെ തേടിയെത്തി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു. കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനാണ് പി ബാലചന്ദ്രന്‍. ഭാര്യ ശ്രീലത ബാലചന്ദ്രൻ (മുൻ വൈക്കം നഗരസഭ ചെയർപേഴ്ൺൺ). പാർവതിചന്ദ്രൻ ,ശ്രീകാന്ത് ചന്ദ്രൻ എന്നിവര്‍ മക്കളാണ്.

Last Updated : Apr 5, 2021, 12:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.