കൊല്ലം: കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ അതിശക്തമായ കാറ്റ്. ഇന്ന്(05.09.2022) ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് കാറ്റു വീശിയത്. നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ കാറ്റിനെ തുടര്‍ന്ന് തുറമുഖത്ത് അടുപ്പിച്ചു.
ശക്തമായ തിരമാലകളാണ് തീരത്ത് ആഞ്ഞടിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു.
കൊല്ലം എഴുകോണിനും കുണ്ടറയ്‌ക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടര്‍ന്ന് ട്രെയിൻ കൊട്ടാരക്കരയിൽ നിർത്തിയിട്ടു. വിവിധ ഇടങ്ങളില്‍ വീടിനു മുകളിലും വൈദ്യുതി ലൈനിന് മുകളിലും മരം ഒടിഞ്ഞു വീണിട്ടുണ്ട്. വന്‍ നാശനഷ്‌ടമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.