കൊല്ലം: മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കൊവിഡ് പരിശോധനക്കെതിരെ വ്യാപക പ്രതിഷേധം. അഞ്ചൽ ചന്തമുക്കിൽ ആയൂർ റോഡിലെ സ്വകാര്യ ലാബിലാണ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കൊവിഡ് പരിശോധന നടത്തുന്നത്. ചെറിയ മുറിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിൽ ദിവസവും നൂറുകണക്കിന് ആളുകളാണ് പരിശോധനയ്‌ക്ക് എത്തുന്നത്.
ആളുകൾക്ക് ടോക്കൺ നൽകി റോഡിൽ മണിക്കൂറുകളോളം ക്യൂ നിർത്തിയ ശേഷമാണ് ലാബിൽ പരിശോധനക്ക് പ്രവേശിപ്പിക്കുന്നത്. പരിശോധനയ്‌ക്കെത്തുന്ന ആളുകൾ റോഡരികിൽ ഇങ്ങനെ കൂട്ടമായി നിൽക്കുന്നത് രോഗവ്യാപനത്തിന് കാരണമാകും എന്നാണ് നാട്ടുകാരുടെ ആശങ്ക. പരസ്യമായി ഇത്തരത്തിൽ കൊവിഡ് മാനദണ്ടങ്ങൾ ലംഘിക്കുന്നതിനെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.