ETV Bharat / state

ഹൃദയം പകുത്ത് നല്‍കിയ അനുജിത്ത് ഓര്‍മ്മയായി

കൊടിക്കുന്നിൽ സുരേഷ് എം.പി, പി. ഐഷാ പോറ്റി എം.എൽ.എ ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞ അനുജിത്തിന്‍റെ എട്ട് അവയവങ്ങളാണ് ദാനം ചെയ്‌തത്

anujith news organ donation news അനുജിത്ത് വാര്‍ത്ത അവയവദാനം വാര്‍ത്ത
അനുജിത്ത്
author img

By

Published : Jul 22, 2020, 11:50 PM IST

കൊല്ലം: അനുജിത്തിന്‍റെ മൃതദേഹം എഴുകോൺ ഇരുമ്പനങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അവയവദാനത്തിന് ശേഷം അനുജിത്തിന്റെ ചേതനയറ്റ ശരീരം വൈകിട്ട് മൂന്നരയോടെയാണ് വീട്ടുവളപ്പിലേക്ക് കൊണ്ടുവന്നത്. അര മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷമായിരുന്നു സംസ്‌കാരം. കൊടിക്കുന്നിൽ സുരേഷ് എം.പി, പി. ഐഷാ പോറ്റി എം.എൽ.എ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടിള്‍ കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അർപ്പിക്കാന്‍ എത്തി. പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി വൈകിട്ട് മൂന്നരയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കുളക്കടയിലെ ഭാര്യ വീട്ടില്‍ എത്തിച്ച ശേഷമാണ് ഇരുമ്പനങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.

വാഹന അപകടത്തെ തുടർന്ന് മരണമടഞ്ഞ അനിജിത്തിന്‍റെ എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, നേത്രപടലങ്ങൾ, വൃക്കകൾ, കരൾ, ചെറുകുടൽ, ഇരുകിഡ്‌നികൾ എന്നിവയും ഇരു കൈകളും ദാനം ചെയ്‌തു. 14ന് രാത്രി 10ന് കലയപുരത്ത് വച്ചായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലും തുടർന്ന് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 17ന്‌ മസ്‌തിഷ്‌ക മരണവും 20ന്‌ മരണവും സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.