ETV Bharat / state

വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും

ഞായറാഴ്‌ച കൊല്ലം ആയൂരിലെ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയപ്പോഴാണ് വിദ്യാര്‍ഥിനികളെ ഉള്‍വസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്

അടിവസ്‌ത്രം അഴിപ്പിച്ച കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും  നീറ്റ് പരീക്ഷ കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും  More people will be arrested in the NEET exam case  ഉള്‍ വസ്‌ത്രം അഴിപ്പിച്ച കേസ്  നീറ്റ് പരീക്ഷ  കൊല്ലം ആയൂര്‍  മാര്‍ത്തോമ കോളജ്  പരീക്ഷ സെന്‍റര്‍ സൂപ്രണ്ട്  വിദ്യാര്‍ഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും
വിദ്യാര്‍ഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും
author img

By

Published : Jul 20, 2022, 4:34 PM IST

Updated : Jul 20, 2022, 5:32 PM IST

കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനികളെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. പരീക്ഷ സെന്‍റര്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. പരീക്ഷ നടത്തിപ്പുകാരും കോളജിലെ ശുചീകരണ തൊഴിലാളികളുമായ അഞ്ച് പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം സിസിടിവി ദൃശൃങ്ങള്‍ പരിശോധിച്ചാണ് അറസ്റ്റ്. സ്‌ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പരീക്ഷ നടത്തിപ്പിന്‍റെ മുഖ്യ ചുമതലയുണ്ടായിരുന്ന സെന്റർ സൂപ്രണ്ടിനെ ഇന്ന് ചോദ്യം ചെയ്യും. അതേ സമയം കോളജില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് പരീക്ഷ സൂപ്രണ്ട് നല്‍കിയ വിശദീകരണം.

വിദ്യാര്‍ഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും

എന്നാല്‍ വിഷയത്തില്‍ സാധാരണക്കാരായ ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കി തീര്‍ക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേ സമയം സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. എ.ബി.വി.പി കൊല്ലം കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പിന്മാറാന്‍ തയ്യാറാകാത്ത പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

also read: നീറ്റ് പരീക്ഷ കേന്ദ്രത്തിലെ വിവാദ പരിശോധന: അഞ്ച് വനിത ജീവനക്കാര്‍ അറസ്‌റ്റില്‍

Last Updated : Jul 20, 2022, 5:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.