കൊല്ലം: ജില്ലയിൽ ഇന്ന് 845 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേർ വിദേശത്ത് നിന്നും നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 835 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 18,000 കടന്നു. കുന്നിക്കോട് സ്വദേശി കബീർ, കടപ്പാക്കട സ്വദേശിനി സുബൈദ, ചവറ സ്വദേശിനി പ്രഭാവതി അമ്മ, മുഖത്തല സ്വദേശി ശ്രീകുമാർ, പട്ടത്താനം സ്വദേശി ചാൾസ് എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 485 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 8089 ആയി.
കൊല്ലത്ത് 845 പേർക്ക് കൂടി കൊവിഡ്
ആകെ രോഗം ബാധിച്ചവരുടെ എണ്ണം 18,000 കടന്നു