ETV Bharat / state

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയിൽ - anchal thadikkad murder by husband

കുടുംബ പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്ന് പ്രാഥമിക നിഗമനം.

കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തി
author img

By

Published : Sep 7, 2019, 11:34 AM IST

Updated : Sep 7, 2019, 12:32 PM IST

കൊല്ലം: അഞ്ചലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ (39), ഭര്‍ത്താവ് ജയന്‍ (41) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ലേഖയുടെ തലയിലും മുഖത്തുമായി നാലോളം മുറിവുകള്‍ ഉണ്ട്. ഇവര്‍ നിലത്തും ജയന്‍ കട്ടിലിലും കിടക്കുന്ന രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അഞ്ചല്‍ പൊലീസ് എത്തി മൃതദേഹങ്ങള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തി
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇവര്‍ക്ക് കുട്ടികളില്ല. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ലേഖയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജയന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. അഞ്ചല്‍ സര്‍ക്കിള്‍ ഇൻസ്പെക്‌ടര്‍ സി.എല്‍ സുധീറിന്‍റെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Intro:കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. Body:കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ (39) ഭര്‍ത്താവ് ജയന്‍ (41) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലേഖയുടെ തലയിലും മുഖത്തുമായി നാലോളം മുറിവുകള്‍ ഉണ്ട്. ഇവര്‍ നിലത്തും ജയന്‍ കട്ടിലിലും കിടക്കുന്ന രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അഞ്ചല്‍ പോലീസ് എത്തി മൃതദേഹങ്ങള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജയന് ഭാര്യയില്‍ ഉണ്ടായ സംശയമാണ് കൊലക്ക് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇവര്‍ക്ക് കുട്ടികളില്ല. ലേഖയെ വെട്ടികൊലപ്പെടുത്തിയ ശേഷം ജയന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് കരുതുന്നത്. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്‍റെ നേതൃത്വത്തില്‍ പോലീസ് മേല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Sep 7, 2019, 12:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.