ETV Bharat / state

കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം, 62മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Kerala School Kalolsavam 2024: കൗമാരകലാമേളയ്ക്ക് കൊല്ലം ഒരുങ്ങി. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനായി ജില്ല പൂര്‍ണസജ്ജമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

62th School Youth Fest  സംസ്ഥാന സ്‌കൂള്‍ കലോത്സവം  Kerala School Kalolsavam  School Kalolsavam 2024
Kerala School Kalolsavam 2024
author img

By ETV Bharat Kerala Team

Published : Jan 4, 2024, 7:51 AM IST

Updated : Jan 4, 2024, 11:44 AM IST

കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ആശ്രാമം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ചലച്ചിത്ര താരം നിഖിലാ വിമലാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി (Kerala School Youth Festival At Kollam).

പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, എൻ കെ പ്രേമചന്ദ്രൻ എംപി, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, മുകേഷ് എംഎൽഎ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പായി ഇന്ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. അതിന് പിന്നാലെ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് ഉണ്ടാകും. കാസര്‍കോട് ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗോത്രവര്‍ഗ കലയായ മംഗലം കളി ഈ കലോത്സവത്തില്‍ അവതരിപ്പിക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഗോത്രവര്‍ഗ കല കലോത്സവത്തിന്‍റെ ഭാഗമാകുന്നത്.

ജനുവരി എട്ടിനാണ് കലോത്സവത്തിന്‍റെ സമാപന സമ്മേളനം നടക്കുന്നത്. ധനകാര്യവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് സമാപന ദിവസം മുഖ്യാതിഥി.

പൂര്‍ണ സജ്ജമായി കൊല്ലം: പതിനാലായിരത്തോളം മത്സരാര്‍ഥികളും അവരുടെ എസ്‌കോര്‍ട്ടിങ് അധ്യാപകരും രക്ഷിതാക്കളുമടക്കം ഏതാണ്ട് ഇരുപതിനായിരത്തില്‍ അധികം പേര്‍ ജനുവരി നാലിനും എട്ടിനുമിടയില്‍ കൊല്ലം സന്ദര്‍ശിക്കും എന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു (62nd School Youth Fest).

ഇതിന് പുറമെ മറ്റു ജില്ലകളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കാണികളെയും കൊല്ലം നിവാസികളെയും പ്രതീക്ഷിക്കുന്നു. അക്ഷരാര്‍ഥത്തില്‍ കൊല്ലത്തിന്‍റെ മഹോത്സവമാകും ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം. കമ്മിറ്റികളുടെ അവലോകനയോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.

വേദികളും മീഡിയ പവലിയനുകളും വിവിധ സ്റ്റാളുകളും പൂര്‍ണസജ്ജമാണ്. 60,000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ആശ്രാമം മൈതാനിയിലെ പ്രധാനവേദിയില്‍ 14,000 ല്‍ അധികം പേര്‍ക്ക് ഒരു സമയം ഇരിക്കാന്‍ സാധിക്കും. കലോത്സവ രജിസ്ട്രേഷന്‍ കമ്മിറ്റി ടൗണ്‍ യു പി എസിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

വിവിധ ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്ക് വേണ്ടിയുള്ള റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കലോത്സവത്തിന് എത്തുന്നവരെ സഹായിക്കാന്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യാപകര്‍ക്കാണ് ഇവയുടെ പ്രവര്‍ത്തന ചുമതല.

മത്സരങ്ങളുടെ പോയിന്‍റ് നിലയും റിസള്‍ട്ടും തത്സമയം അറിയുന്നതിന് വേണ്ടിയുള്ള ഡിജിറ്റല്‍ പ്രോഗ്രാം സ്കോര്‍ ബോര്‍ഡ് തയ്യാറായി. പാര്‍ട്ടിസിപ്പന്‍റ് കാര്‍ഡും സജ്ജമാണ്. സ്റ്റേജ് മാനേജര്‍മാര്‍ക്കുള്ള കൈ പുസ്‌തകം വിതരണം ചെയ്‌തു.

കുടിവെള്ളം, ആതുരസേവനം തുടങ്ങിയവ ഓരോ വേദികളിലും സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെയാണ് ഓരോ വേദികളിലും മെഡിക്കല്‍ സേവനവും ഉറപ്പുവരുത്തുന്നത്. വേദികളില്‍ ആംബുലന്‍സ് സൗകര്യവും ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read: 'മേളയ്‌ക്കൊരു നാളികേരം'; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ കലവറ നിറയ്ക്കലിന് തുടക്കം

Last Updated : Jan 4, 2024, 11:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.