കാസർകോട്: നീലേശ്വരത്ത് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. മണ്ഡലം കമ്മിറ്റി ഓഫിസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വൈകിട്ട് പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫിസ് ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വൈകിട്ട് ആറരയോടെയാണ് ആക്രമണമുണ്ടായത്. കോൺഗ്രസ് ഓഫിസിനു അകത്തുള്ള കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചു തകർത്തു. ഓഫിസിന്‍റെ വാതിലുകളും തകർന്നിട്ടുണ്ട്.
Also Read: കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, വാഹനങ്ങള്‍ തകര്‍ത്തു: അക്രമം എ.കെ ആന്‍റണി അകത്തുള്ളപ്പോള്‍