കണ്ണൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുജന സമ്പർക്കം നിയന്ത്രിച്ച് മാത്രമേ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് പ്രവർത്തിക്കൂവെന്ന് സപ്ലൈ ഓഫീസർ ടി.ആർ സുരേഷ് അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകളില്‍ ആവശ്യമാണെങ്കില്‍ അപേക്ഷകനെ ഫോണില്‍ ബന്ധപ്പെടും. റേഷന്‍ കാര്‍ഡുകള്‍ തയാറാക്കിയ ശേഷം അപേക്ഷകനെ അറിയിക്കും. അറിയിപ്പ് കിട്ടിയവര്‍ക്ക് ഓഫീസിലെത്തി കാര്‍ഡ് കൈപ്പറ്റാം.
അതേസമയം, പൊതു വിഭാഗത്തില്‍ നിന്ന് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റേണ്ട അപേക്ഷകള്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പെട്ടിയില്‍ നിക്ഷേപിക്കണം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ അറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ഇത് പരിഗണിക്കാതെ നിത്യേന നിരവധി ആളുകളാണ് പല ആവശ്യങ്ങള്‍ക്കായി എത്തുന്നത്. കൊവിഡ് വ്യാപനം ഉണ്ടായാല്‍ താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ തന്നെ അടച്ചു പൂട്ടേണ്ടിവരും. വളരെ പ്രധാനപ്പെട്ട 22ഓളം ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സമൂഹ നന്മ പരിഗണിച്ച് ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ ആവശ്യപ്പെട്ടു.