തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മുഖ്യമന്ത്രിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. വിഐപി പേ വാർഡിലാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഉന്നതതല മെഡിക്കൽ സംഘം യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ഡോക്ടർമാരുടെ സംഘം കോഴിക്കോട് എത്തിയേക്കും.
നിലവിൽ പിണറായിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയിരുന്നു. മാര്‍ച്ച് നാലിന് മുഖ്യമന്ത്രി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും ഭര്‍ത്താവും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് റിയാസിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.