ETV Bharat / state

വേനലിൽ വാടി ക്ഷീര മേഖല

കാർഷികമേഖലയിൽ ഉണ്ടാകുന്ന തിരിച്ചടികള്‍ മറികടക്കാൻ ക്ഷീര മേഖലയെയാണ് പല കർഷകരും ആശ്രയിച്ചിരുന്നത്. എന്നാൽ കാലിത്തീറ്റയുടെ വില വർധനവ് കർഷകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുകയാണ്.

വേനലിൽ പ്രതിസന്ധിയിലായി ക്ഷീര മേഖല
author img

By

Published : Mar 22, 2019, 4:27 PM IST

Updated : Mar 22, 2019, 5:59 PM IST

കടുത്ത വേനൽ കാർഷികമേഖലക്ക് എന്നതുപോലെ ക്ഷീരമേഖലയ്ക്കും തിരിച്ചടിയാവുകയാണ്. ചൂടേറിയതോടെ തീറ്റപ്പുല്ലിന്‍റെ ലഭ്യതയിലുണ്ടായ കുറവാണ് കാലിവളർത്തലിന് തിരിച്ചടിയാകുന്നത്. അടിക്കടിയുണ്ടാകുന്ന കാലിത്തീറ്റവില വർധനവും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

കാലികൾക്ക് നൽകുന്ന പുല്ലിന്‍റെ അളവ് കുറച്ച് കാലിത്തീറ്റ വർധിപ്പിക്കാമെന്ന് കരുതിയാലും നിലവിലെ സാഹചര്യത്തിൽ അത് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് കര്‍ഷകര്‍ പറയുന്നു. കാർഷികമേഖലയിൽ ഉണ്ടാകുന്ന തിരിച്ചടികള്‍ മറികടക്കാൻ ക്ഷീര മേഖലയെയാണ് പല കർഷകരും ആശ്രയിച്ചിരുന്നത്. എന്നാൽ കാലിത്തീറ്റയുടെ വില വർധനവ് കർഷകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുകയാണ്

കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടുതവണയായി കാലിത്തീറ്റക്ക് 50 രൂപയോളം വർധിച്ചിട്ടുണ്ട്. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1025 രൂപ മുതൽ 1250 രൂപ വരെയാണ് ഇപ്പോഴത്തെ ശരാശരി വില. ചൂടേറിയതോടെ പാലുത്പാദനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ചെലവിന് ആനുപാതികമായ വരവ് കാലി വളർത്തലിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ സാഹചര്യത്തിൽ പാലിന് കുറഞ്ഞത് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ പശുവളർത്തലുമായി മുന്നോട്ടു പോകാൻ സാധിക്കൂവെന്നാണ് കർഷകരുടെ നിലപാട്.

Intro:വേനൽ കനത്തതോടെ ഹൈറേഞ്ചിലെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ .ചൂടേറിയതോടെ തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവാണ് കാലിവളർത്തൽ തിരിച്ചടി ആയിട്ടുള്ളത് .കാലിത്തീറ്റയ്ക്ക് അടിക്കടി വില വർധിക്കുന്നതിനാൽ പാലിന് കുറഞ്ഞത് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ പശുവളർത്തലും ആയി മുന്നോട്ടു പോകാൻ സാധിക്കും എന്നാണ് കർഷകരുടെ നിലപാട്.

Body:കടുത്ത വേനലിൽ കാർഷികമേഖലയ്ക്ക് എന്നതുപോലെ ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാവുകയാണ് .കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലവർധനവും, തീറ്റപ്പുല്ലിനു ഉണ്ടായിട്ടുള്ള ക്ഷാമവുമാണ് കർഷകരെ വലയ്ക്കുന്നത് .കാലികൾക്ക് നൽകുന്ന പുല്ലിന്റെ അളവ് കുറച്ച് കാലിത്തീറ്റ വർധിപ്പിക്കാം എന്ന് കരുതിയാലും നിലവിലെ സാഹചര്യത്തിൽ അത് വലിയ സാമ്പത്തിക ഭാരത്തിന് വഴിയൊരുക്കുമെന്നാണ് കർഷകർ പറയുന്നു. ഒരു കാലത്ത് കാർഷികമേഖലയിൽ ഉണ്ടാകുന്ന ക്ഷീണം മറികടക്കാൻ ക്ഷീര മേഖലയെ ആയിരുന്നു പല കർഷകരും ആശ്രയിച്ചിരുന്നത്. എന്നാൽ കാലിത്തീറ്റയുടെ വില വർദ്ധനവ് കർഷകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി.

Byte

കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടുതവണയായി 50 രൂപയോളം കാലിത്തീറ്റക്ക് വില വർധിച്ചിട്ടുണ്ട്. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1025 രൂപ മുതൽ 1250 രൂപ വരെയാണ് ഇപ്പോഴത്തെ ശരാശരി വില. ചൂടേറിയതോടെ പാലുത്പാദനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ചെലവിന് ആനുപാതികമായി വരവ് കാലി വളർത്തലിൽ നിന്നും ലഭിക്കുന്നില്ലെന്ന് കർഷകരുടെ പക്ഷം .

Conclusion:ഇപ്പോഴത്തെ സാഹചര്യത്തിൽ പാൽ ലിറ്ററിന് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാൻ ആകുമെന്നും കർഷകർ അഭിപ്രായപ്പെടുന്നു.

ETV BHARAT IDUKKI
Last Updated : Mar 22, 2019, 5:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.