ഇടുക്കി: പ്രവേശനോത്സവം വ്യത്യസ്തമാക്കി രണ്ട് ജോഡി ഇരട്ടകളും ഒരുമിച്ച് ജനിച്ച് മൂന്ന് സഹോദരങ്ങളും അറിവിന്‍റെ ലോകത്തേക്ക് ചുവട് വെച്ചിരിക്കുകയാണ്. ഇടുക്കി കൂട്ടാര്‍ എസ്.എന്‍.എല്‍.പി സ്‌കൂളിലാണ് കൗതുകമുണർത്തി ഇരട്ട കൂട്ടം വിദ്യാഭ്യാസം ആരംഭിച്ചത്.
കൂട്ടാര്‍ എസ്.എന്‍.എല്‍.പി സ്‌കൂളില്‍ ഇത്തവണ 46 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരിക്കുന്നത്. ഇവരില്‍ കരുണാപുരം സ്വദേശികളായ പനമൂട്ടില്‍ പ്രദീപ്- ശ്രീദേവി ദമ്പതികളുടെ മക്കളായ ദയ, ദിയ, ദീപു എന്നിവര്‍ ഒരുമിച്ച് ജനിച്ച മൂവര്‍ സംഘമാണ്. ഇരട്ടകളായ ആര്യ നന്ദയും, ആര്യ നന്ദനയും, മറ്റൊരു ഇരട്ട ജോഡിയായ ആര്യദേവും, സൂര്യ ദേവുമാണ് ഇത്തവണ പ്രവേശനോത്സവം വ്യത്യസ്തമാക്കിയത്.
READ MORE: പ്രവേശനോത്സവം: കുട്ടികള്‍ക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമെന്ന് റോഷി അഗസ്റ്റിന്‍
ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളിലും കെജി സെക്ഷനുകളുമായി വേറെയും ഇരട്ട കുട്ടികൾ ഉണ്ട്. ഓണ്‍ലൈനായാണ് കൂട്ടാര്‍ സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്‌കൂളിന്‍റെ ഫേസ്ബുക്, യു ട്യൂബ് ചാനലുകളിലൂടെ രക്ഷിതാക്കൾക്കും പൊതു ജനങ്ങള്‍ക്കും പ്രവേശനോത്സവം കാണുന്നതിനും അധികൃതർ അവസരം ഒരുക്കിയിരുന്നു.