ETV Bharat / state

തൂക്കുപാലം ടൗൺ ഉടൻ തുറക്കണമെന്ന് വ്യാപാരികൾ

2020 മാർച്ച് 23ന് കൊവിഡ് മഹാമാരി മൂലം പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിന് ശേഷം പ്രതിസന്ധിയിലായ വ്യാപാരികൾ കരകയറി വരുമ്പോളാണ് പലപ്പോഴായി 65 ദിവസത്തോളം ടൗൺ അടച്ചിടേണ്ടി വന്നത്

ഇടുക്കി  IDUKKI  containment zone  thokkupalam  കണ്ടൈൻമെന്‍റ് സോൺ  വ്യാപാരികൾ
തൂക്കുപാലം ടൗൺ ഉടൻ തുറക്കണമെന്ന് വ്യാപാരികൾ
author img

By

Published : Sep 13, 2020, 6:28 PM IST

ഇടുക്കി: തൂക്കുപാലം ടൗണിനെ കണ്ടെയ്ൻ‌മെന്‍റ് സോണായി നിലനിർത്തുന്നത് അശാസ്ത്രീയമാണെന്നും ടൗൺ തുറന്ന് നൽകിയില്ലങ്കിൽ നിയമലംഘനം നടത്തേണ്ടി വരുമെന്നും വ്യാപാരികൾ പറഞ്ഞു. 65 ദിവസത്തോളം ടൗൺ അടഞ്ഞ് കിടന്നതോടെ ദുരിതത്തിലായത് മുന്നൂറോളം വരുന്ന വ്യാപാരികളും അവരെ ആശ്രയിച്ചു കഴിയുന്ന ആയിരത്തോളം കുടുംബങ്ങളുമാണ്.

തൂക്കുപാലം ടൗൺ ഉടൻ തുറക്കണമെന്ന് വ്യാപാരികൾ
ലോണെടുത്തും മറ്റും കടകൾ നടത്തിക്കൊണ്ടു പോകുന്ന ഇടത്തരം വ്യാപാരികളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത്. തൂക്കുപാലം ടൗണിന് ഒരു കിലോമീറ്റർ ചുറ്റളവിൽ കഴിഞ്ഞ 10 ദിവസമായി ഒരു കൊവിഡ് രോഗി പോലുമില്ല. തൂക്കുപാലത്ത് പ്രഖ്യാപിച്ച കണ്ടെയ്ൻ‌മെന്‍റ് സോൺ തികച്ചും അശാസ്ത്രീയമാണന്നും എത്രയും പെട്ടന്ന് ടൗൺ തുറന്നു നൽകണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. നടപടി കൈക്കൊണ്ടില്ലെങ്കിൽ നിയമലംഘനമടക്കമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി. നെടുങ്കണ്ടത്ത് വാർത്താ സമ്മേളനത്തിലൂടെയാണ് വ്യാപാരികൾ ആവശ്യം ഉന്നയിച്ചത്‌. ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിബി കിഴക്കേമുറി, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ വൈ. പ്രസിഡൻ്റ് ദിലീപ് എൻവീസ്‌, കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് മധു തങ്കശേരി, വ്യാപാരികളായ അൻസാരി, ഷിജി എന്നിവർ സംബന്ധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.