ഇടുക്കി: കൊവിഡെന്ന മഹാമാരിയുടെ രണ്ടാം ഘട്ട വ്യാപനത്തെ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ജാഗ്രതയോടെയും കര്‍ശന നിയന്ത്രണങ്ങളോടെയുമാണ് പരീക്ഷ നടത്തുന്നത്. സാമൂഹ്യ അകലവും കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളിലേയ്ക്ക് കടത്തിവിടുന്നത്.
ജില്ലയില്‍ നിന്ന് 11,469 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ 74 സ്‌കൂളുകളിലായി 5076 കുട്ടികളും കട്ടപ്പന വിദ്യാഭ്യാസജില്ലയിലെ 85 സ്‌കൂളുകളില്‍ നിന്ന് 6393 കുട്ടികളുമാണ് പരീക്ഷയെഴുതുക. ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തിയത് കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ കല്ലാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളാണ്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ സഹായിക്കുന്നതിനും സംശയനിവാരണങ്ങള്‍ക്കുമായി തൊടുപുഴയില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പ്രത്യേക വാര്‍റൂം തയാറാക്കിയിട്ടുണ്ട്.
രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ വാര്‍ റൂമില്‍ നിന്നു സേവനങ്ങള്‍ ലഭിക്കും. അടിയന്തര വിഷയങ്ങളില്‍ ഇവിടെ നിന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡനേറ്ററും ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമാണ് വാര്‍ റൂം നിയന്ത്രിക്കുന്നത്.