ഇടുക്കി: മറയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയാണ്(27) മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് സുരേഷ് സരിതയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുരേഷ് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് സുരേഷ് ഏതാനും ദിവസങ്ങളായി മാറി താമസിക്കുകയായിരുന്നു. മറയൂര്‍ നീതി സ്റ്റോറിലെ താല്‍കാലിക ജീവനക്കാരിയാണ് സരിത. ഇവര്‍ക്ക് അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ട്. ഒളിവിൽ പോയ സുരേഷിനായി പൊലീസ് അന്വേഷണം ശക്തമാക്കി.