ഇടുക്കി: ഇരട്ടവോട്ട് തടയാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ കേന്ദ്രസേനയെക്കൂടി വിന്യസിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. രണ്ടിടങ്ങളില്‍ വോട്ട് വിനിയോഗം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ നിലപാട് സൂചിപ്പിച്ച് ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗം സജീവമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി ഇബ്രാഹിംകുട്ടി കല്ലാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ജില്ലയിലെ ഭൂവിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാതെ എല്‍ഡിഎഫ് നേതൃത്വം ഒളിച്ചു കളിക്കുകയാണെന്നും ഡിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. മാര്‍ച്ച് 26ന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ ജനം സ്വമേധയാ ഏറ്റെടുക്കുമെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജില്ലയില്‍ മികച്ച വിജയം കൈവരിക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ വ്യക്തമാക്കി.