ETV Bharat / state

കൊവിഡില്‍ പ്രതിസന്ധി നേരിട്ട് ഇടുക്കിയിലെ ചെറുകിട തേയില കര്‍ഷകർ - തേയില തോട്ടം

വിളവെടുക്കാന്‍ കഴിയാതെ കൊളുന്ത് മൂത്ത് പോയ അവസ്ഥയാണ്. വിളവെടുത്താലും കൊളുന്തെടുക്കാന്‍ കമ്പനികള്‍ തയാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു

vally farmers  crisis  idukki  കൊളുന്ത് മൂത്ത് പോയി  നൂറ് കണക്കിന്  തേയില തോട്ടം  ടി ബോര്‍ഡും കൃഷിവകുപ്പും
കൊവിഡില്‍ കുടുങ്ങി ഇടുക്കിയിലെ ചെറുകിട തേയില കര്‍ഷകർ
author img

By

Published : May 10, 2020, 3:39 PM IST

Updated : May 10, 2020, 6:23 PM IST

ഇടുക്കി: കൊവിഡില്‍ കുടുങ്ങി ഇടുക്കിയിലെ ചെറുകിട തേയില കര്‍ഷകർ. ഇടുക്കിയില്‍ നൂറുകണക്കിന് ചെറുകിട തേയില കര്‍ഷകരുണ്ട്. തേയില തോട്ടത്തെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് കുടുംബങ്ങളാണ് ഇടുക്കിയിൽ ഉള്ളത്.

കൊവിഡില്‍ പ്രതിസന്ധി നേരിട്ട് ഇടുക്കിയിലെ ചെറുകിട തേയില കര്‍ഷകർ

ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലാളികളില്ലാത്തതിനാല്‍ വിളവെടുക്കാന്‍ കഴിയാതെ കൊളുന്ത് മൂത്ത് പോയ അവസ്ഥയാണ്. വിളവെടുത്താലും കൊളുന്തെടുക്കാന്‍ കമ്പനികള്‍ തയാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. അതിനാൽ തന്നെ കടുത്ത പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്. യഥാസമയം വിളവെടുത്തില്ലെങ്കിൽ കൊളുന്ത് മൂത്ത് പോകും. കര്‍ഷകര്‍ തന്നെ വിളവെടുത്താലും ഇവ സംഭരിക്കുന്നതിന് വന്‍കിട കമ്പനികള്‍ തയാറാകുന്നുമില്ല. ഇതോട വിളവെടുക്കാന്‍ കഴിയാതെ ലക്ഷങ്ങളുടെ നഷ്‌ടമാണ് ചെറുകിട തേയില കര്‍ഷകര്‍ക്കുണ്ടാകുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന തേയില കര്‍ഷകരെ സഹായിക്കുന്നതിന് ടി ബോര്‍ഡും കൃഷിവകുപ്പും നടപടി സ്വീകരിക്കണമെന്നും ന്യായ വില ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ഷകര്‍ പറയുന്നു.

Last Updated : May 10, 2020, 6:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.