ETV Bharat / state

ഓട്ടോ ആംബുലന്‍സിന് കുറുകെയിട്ട് വാക്കത്തിയടക്കം ആയുധങ്ങളുമായി മദ്യപസംഘം, ഡ്രൈവർക്ക് ക്രൂരമര്‍ദനം

ആറംഗ സംഘം വാഹനം തടഞ്ഞ് ആംബുലന്‍സ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.

ambulance  drunken mob  ആംബുലന്‍സ് മദ്യപസംഘം ആക്രമിച്ചു  ആംബുലന്‍സ്  മദ്യപസംഘം ആക്രമിച്ചു  ambulance  drunken mob
മദ്യപസംഘം ആംബുലന്‍സ് ആക്രമിച്ചു
author img

By

Published : Jun 10, 2021, 8:44 PM IST

ഇടുക്കി : നെടുങ്കണ്ടത്ത് ഗ്രാമപഞ്ചായത്ത് ആംബുലന്‍സിന് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം. ഡ്രൈവർ വിഷ്ണു വിജയന് ക്രൂരമായി മര്‍ദനമേറ്റു.കിഴക്കേക്കവല പൊലീസ് സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ഓട്ടം കഴിഞ്ഞ ശേഷം ആംബുലന്‍സ് ഷെഡ്ഡില്‍ കയറ്റാന്‍ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷ കുറുകെയിട്ട് കമ്പിയും വാക്കത്തികളുമേന്തിയ ആറംഗ സംഘം വാഹനം തടയുകയായിരുന്നു. വാഹനത്തിനുള്ളില്‍വച്ച് തന്നെയാണ് ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായത്.

മദ്യപസംഘം ആംബുലന്‍സ് ആക്രമിച്ചു

ആംബുലന്‍സിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മറ്റൊരു ആംബുലന്‍സ് ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് വിഷ്ണുവിനെ രക്ഷപ്പെടുത്തിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

also read: 'കര്‍ഷകന് ന്യായവില ലഭിച്ചില്ല' ; നെല്ല് സംഭരണത്തില്‍ വീഴ്ചയെന്ന് സിഎജി

അതേസമയം മദ്യലഹരിയിലായിരുന്ന സംഘത്തെ പൊലീസ് പിടികൂടിയെങ്കിലും വിട്ടയച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് വിട്ടയച്ചതെന്നും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഘത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് ആക്ഷേപമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.