ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്ത് 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച സാനിട്ടറി കോംപ്ലക്‌സ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കാന്‍ നടപടിയായില്ല. അടിമാലി പത്താം മൈലില്‍ ദേശിയപാതയോരത്ത് വിനോദ സഞ്ചാരികള്‍ക്കു കൂടി പ്രയോജനപ്പെടും വിധം നിർമിച്ച ശൗചാലയമാണിത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൊതുശൗചാലയത്തിന്‍റെ ഉദ്ഘാടനം നടത്തുന്നതിനോ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നതിനോ നടപടി ഉണ്ടായിട്ടില്ല. നിരവധിയാളുകള്‍ക്ക് സഹായമാകുന്ന പൊതു ശൗചാലയം തുറന്നു നല്‍കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലം കഴിഞ്ഞാല്‍ ചീയപ്പാറവെള്ളച്ചാട്ടത്തിന് സമീപമാണ് ഒരു പൊതുശൗചാലയമുള്ളത്. എന്നാല്‍ ചീയപ്പാറയിലെ സഞ്ചാരികളുടെ ബാഹുല്യം പലപ്പോഴും പൊതുശൗചാലയത്തില്‍ വലിയ തിരക്കിനിടയാക്കാറുണ്ട്. അടിമാലി ബസ് സ്‌റ്റാന്‍റിലെ പൊതുശൗചാലയം അല്ലാതെ മൂന്നാര്‍ എത്തുന്നത് വരെ ദേശീയപാതയിലെവിടെയും പൊതു ശൗചാലയങ്ങള്‍ ഇല്ല. അതിനാൽ പണിപൂര്‍ത്തീകരിച്ച പത്താം മൈലിലെ സാനിട്ടറി കോപ്ലക്‌സ് തുറന്നു നല്‍കേണ്ടതിന്‍റെ ആവശ്യകത വര്‍ധിപ്പിക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് പുറമേ ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളെ കൂടി പരിഗണിച്ചായിരുന്നു ശൗചാലയത്തിന്‍റെ നിര്‍മാണ ജോലികള്‍ നടത്തിയത്. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും നാളുകളായി സാനിട്ടറി കോംപ്ലക്‌സ് അടഞ്ഞ് കിടക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.