എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനപദ്ധതികളുടെ ഓഡിറ്റിങ് തടഞ്ഞ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. 2019 - 2020 വർഷത്തെ പദ്ധതികളുടെ ഓഡിറ്റിങ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ നാലിന് പുറത്തിറക്കിയ റിപ്പോർട്ട് നിയമ വിരുദ്ധമാണ്. ദാരിദ്ര നിർമാർജ്ജനത്തിന് ഉൾപ്പടെയുള്ള പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേടുണ്ട്. ഇത് പുറത്ത് വരാതിരിക്കാനാണ് ഓഡിറ്റിങ് നിർത്തി വെക്കാനുള്ള ഉത്തരവ്. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് ഉൾപ്പടെ ഇതിന് തെളിവാണെന്നും ചെന്നിത്തലയുടെ ഹർജിയിൽ സൂചിപ്പിക്കുന്നു. രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കാളികളാണ്. ഓഡിറ്റിങ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നും ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടു.
സർക്കാർ ഉത്തരവിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനപദ്ധതികളുടെ ഓഡിറ്റിങ് തടഞ്ഞ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്