ETV Bharat / state

പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

author img

By

Published : Jan 6, 2021, 6:12 PM IST

Updated : Jan 6, 2021, 7:18 PM IST

സംഭവത്തിൽ കക്കാട് സ്വദേശി ശിവരാമനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു

പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി  piravom murder  piravom house wife murder  hacked to death in Piravom
പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി

എറണാകുളം: പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. പിറവം പള്ളിക്കാവ് അമ്പലത്തിന് സമീപം വട്ടപ്പറമ്പിൽ പരേതനായ കൃഷ്‌ണൻ കുട്ടിയുടെ ഭാര്യ ശ്യാമള (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ കക്കാട് സ്വദേശി ശിവരാമനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന് പുറകിലെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തായ ശിവരാമനുമായി ശ്യാമളക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ശിവരാമൻ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. പ്രതി ശിവരാമന്‍ ശ്യാമളയുടെ വീടിന് സമീപം വരെ ഓട്ടോറിക്ഷയിൽ വന്നതിനു ശേഷം കൃത്യം നടത്തിയതായാണ് നിഗമനം. വീടിനകത്ത് ബലപ്രയോഗം നടന്നതിന്‍റെ സൂചനകളും ഉണ്ട്.

Last Updated : Jan 6, 2021, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.