എറണാകുളം: അങ്കമാലിയിൽ മകന്‍റെ വെട്ടേറ്റ് അച്ഛന് പരിക്ക്. ആനിമൂട്ടിൽ ദേവസിയെ(70) മകൻ ജൈജുവാണ് വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ദേവസിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മകൻ ജൈജുവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നാണ് മകൻ അച്ഛനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.