എറണാകുളം: പെൺകുഞ്ഞായതിനാൽ നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛനെ പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അങ്കമാലി ജോസ് പുരത്ത് വാടകക്ക് താമസിക്കുന്ന ഷൈജു തോമസാണ് (40) പിടിയിലായത്. 54 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം കട്ടിലിലേക്ക് വലിച്ചെറിഞ്ഞും തലയ്ക്കടിച്ചും കൊലല്ലാന് ശ്രമിച്ചത്.
പെണ്‍കുഞ്ഞ് ജനിച്ചതിലും പിതൃത്വത്തിലുമുള്ള സംശയവുമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആലുവ ഡി.വൈ.എസ്.പി. ജി.വേണുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷത്തിലാണ് ഷൈജുതോമസ് അറസ്റ്റ് ചെയ്തു.