എറണാകുളം: ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചെന്ന സന്ദീപ് നായരുടെ പരാതിക്ക് പിന്നില്‍ ക്രൈംബ്രാഞ്ച് പരാതിക്ക് പിന്നില്‍ ഉന്നതന്‍. നിയമനടപടികളെ ക്രൈംബ്രാഞ്ച് ദുരുപയോഗം ചെയ്യുകയാണെന്നും വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ഇഡി ആരോപിച്ചു.
Read More: ഇഡി ശ്രമം നേതാക്കള്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കല്‍, സര്‍ക്കാര്‍ കോടതിയില്‍
ആദ്യകേസിനെതിരെ ഹര്‍ജി നിലനില്‍ക്കെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത് കോടതിയലക്ഷ്യമാണെന്നും ഇഡി ചൂണ്ടിക്കാട്ടി. ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെട്ട മൊഴികളോ രേഖകളോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടില്ല. ക്രൈംബ്രാഞ്ച് എഫ്ഐആര്‍ നിയമ നടപടികളുടെ ദുരുപയോഗമാണ്. ഇത് അസാധാരണ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഇഡി കോടതിയെ അറിയിച്ചു. ഇഡിയുടെ ഹർജിയിൽ ഏപ്രിൽ 16ന് കോടതി വിധി പറയും.
Read More: മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍