ETV Bharat / state

അധ്യാപകൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ റിമാന്‍റ്‌ ചെയ്‌തു

Hand Hacked Case First Accused Has Been Remanded: അധ്യാപകനായ ടിജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതി സവാദിനെ കൊച്ചിയിലെ എൻഐഎ കോടതി ഈ മാസം ഇരുപത്തിനാല് വരെ റിമാന്‍റ്‌ ചെയ്‌തു.

Assault on TJ Joseph  Hand Hacked Case  കൈവെട്ട് കേസ്‌  ടിജെ ജോസഫ്‌  അധ്യാപകൻ്റെ കൈവെട്ടി
Hand Hacked Case First Accused Has Been Remanded
author img

By ETV Bharat Kerala Team

Published : Jan 10, 2024, 10:54 PM IST

അധ്യാപകൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ റിമാന്‍റ്‌ ചെയ്‌തു

എറണാകുളം: മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ റിമാന്‍റ്‌ ചെയ്‌തു. കൊച്ചിയിലെ എൻഐഎ കോടതിയാണ് പ്രതിയെ ഈ മാസം ഇരുപത്തിനാല് വരെ റിമാന്‍റ്‌ ചെയ്‌തത് (Hand Hacked Case First Accused Has Been Remanded). പതിമൂന്ന് വർഷത്തിന് ശേഷം സവാദിനെ ഇന്ന് പുലർച്ച മട്ടന്നൂരിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി പിടി കൂടിയത്.

കണ്ണൂരിൽ നിന്നും കൊച്ചിയിലെത്തിച്ച പ്രതിയെ വൈദ്യപരിശോധന നടത്തിയാണ് എൻഐഎ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കണമെന്നും, ഇതിനു ശേഷം കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. സിജെഎം കോടതിയിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡിനായുള്ള അപേക്ഷ നൽകും.

കൈവെട്ട് കേസിലെ ഇരയായ ടിജെ ജോസഫിനെയും മറ്റു പ്രധാന സാക്ഷികളെയും എത്തിച്ചായിരിക്കും പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തുക. ഇതിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി എൻഐഎ തെളിവെടുപ്പും, വിശദമായ അന്വേഷണവും നടത്തും. അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ച സവാദിനായ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

എൻഐഎ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് സവാദ് പിടിയിലായത്. എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. മട്ടന്നൂർ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്നു പ്രതി സവാദ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന പ്രതിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.

എൻഐഎ സംഘം പ്രതി കഴിയുകയായിരുന്ന വാടക വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചാകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനമുയർന്നിരുന്നു. ഇത് വിവാദമായതോടെ കോളജ് അധികൃതർ ടിജെ ജോസഫിനെ സസ്പെന്‍റ്‌ ചെയ്യുകയും ചെയ്‌തു.

ഇതിനു പിന്നാലെയാണ് 2010 ജൂലായ് 4 ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന ടിജെ ജോസഫിനെ പ്രതികൾ തടഞ്ഞു നിർത്തി വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിനു മുമ്പും പ്രതികൾ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പ്രതികൾ ഒത്ത് ചേർന്ന് ഗൂഢാലോചന നടത്തിയായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം നടപ്പിലാക്കിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണന്ന് കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിരുന്നു ഈ സംഭവമെന്ന പ്രത്യേകതയും ഉണ്ട്. 2015 ൽ ഒന്നാം ഘട്ട വിചാരണയിൽ മുപ്പത്തിയൊന്ന് പേരിൽ പതിമൂന്ന് പേരെ ശിക്ഷിക്കുകയും പതിനെട്ട് പേരെ വെറുതെ വിടുകയും ചെയ്‌തിരുന്നു.

പിന്നീട് പലസമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു. മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എംകെ നാസർ, കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെ പതിനൊന്നു പ്രതികളിൽ ആറു പ്രതികളുടെ ശിക്ഷയാണ് രണ്ടാം ഘട്ടത്തിൽ വിധിച്ചത്.

അതേസമയം അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ ഒന്നാം പ്രതിക്കെതിരായ അന്വേഷണം പൂർത്തിയാക്കി മൂന്നാം ഘട്ടത്തിലുള്ള കുറ്റപത്രം എൻഐഎ സമർപ്പിക്കും. മുഖ്യ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച കൂടുതൽ പേർ ഈ കേസിൽ പ്രതികളാകാനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.