ETV Bharat / state

സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി തൂങ്ങി മരിച്ച നിലയിൽ

എറണാകുളത്തെ ലോഡ്‌ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

Man who fled after killing his brother found dead  Man who fled after killing  സഹോദരനെ കൊലപ്പെടുത്തി  പ്രതി തൂങ്ങി മരിച്ച നിലയിൽ  ആലപ്പുഴ  alappuzha
സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി തൂങ്ങി മരിച്ച നിലയിൽ
author img

By

Published : Mar 2, 2020, 11:13 PM IST

ആലപ്പുഴ: സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എട്ട് പുരയ്ക്കൽ സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലോ കോളജിന് എതിർവശത്തുള്ള രാധാ ലോഡ്‌ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. ഫെബ്രുവരി 23നാണ് ബാബു സഹോദരൻ ശിവനെ കുത്തി കൊലപ്പെടുത്തിയത്. ചേർത്തല ഒറ്റപ്പുന്ന ലെവൽ ക്രോസിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്.

ബാബു സഹോദരന്മാരോടൊപ്പം ഒറ്റപ്പുന്ന റെയിൽവെ ക്രോസിന് സമീപത്ത് ഹോട്ടൽ നടത്തി വരുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒളിവിൽപ്പോയ ബാബുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സി.ഐ മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളത്തെത്തി പരിശോധന നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.