ആലപ്പുഴ: സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്‍റെ കൊലപാതകത്തിനെതിരെ കേരളത്തിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും സിപിഎം ജില്ലയിലുടനീളം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. ജില്ലയിലെ 155 ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ ബ്രാഞ്ച് തലത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ അഞ്ച് പേർ വീതമുള്ള ചെറുസംഘങ്ങളായാണ് സിപിഐഎം പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരന്നത്.
ജില്ലയുടെ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, സജി ചെറിയാൻ എംഎൽഎ, സി എസ് സുജാത, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി പി ചിത്തരഞ്ജൻ, കെ രാഘവൻ, അഡ്വ. കെ പ്രസാദ്, എം എ അലിയാർ, കെ സത്യപാലൻ, അഡ്വ. മനു സി പുളിക്കൽ, ജി ഹരിശങ്കർ, ജി വേണുഗോപാൽ, ടി കെ ദേവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.