ETV Bharat / state

സിപിഎം നേതാവിന്‍റെ നേതൃത്വത്തില്‍ മത്സ്യം മോഷ്ടിച്ചെന്ന് പരാതി

അരൂക്കുറ്റിയിലെ മത്സ്യ കർഷകനായ മാലിക്കിന്‍റെ ഫാമില്‍ നിന്ന് മീനുകളെ മോഷ്ടിച്ചെന്നാണ് പരാതി

സിപിഎം നേതാവിന്‍റെ നേതൃത്വത്തില്‍ മത്സ്യം മോഷ്ടിച്ചെന്ന് പരാതി  സിപിഎം നേതാവ്  ആലപ്പുഴയില്‍ മീൻ മോഷണം  complaint against cpm leader for stolen fish  alappuzha news
സിപിഎം നേതാവിന്‍റെ നേതൃത്വത്തില്‍ മത്സ്യം മോഷ്ടിച്ചെന്ന് പരാതി
author img

By

Published : May 3, 2020, 5:06 PM IST

ആലപ്പുഴ: അരൂക്കുറ്റിയില്‍ സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തില്‍ മീൻ മോഷ്ടിച്ചതായി പരാതി. അരൂക്കുറ്റിയിലെ മത്സ്യ കർഷകനായ മാലിക്കിന്‍റെ ഫാമില്‍ നിന്നാണ് മീനുകളെ മോഷ്ടിച്ചത്. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മീൻ കുഞ്ഞുങ്ങളെ സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തില്‍ അതിക്രമിച്ച് കയറി പിടിച്ചു കൊണ്ടു പോയെന്നാണ് പരാതി.

സിപിഎം നേതാവിന്‍റെ നേതൃത്വത്തില്‍ മത്സ്യം മോഷ്ടിച്ചെന്ന് പരാതി

രണ്ട് മാസം മുൻപ് സംഭാവന നല്‍കാത്തതിന്‍റെ പ്രതികാരമാണ് ഇതിന് പിന്നില്ലെന്നും മാലിക് പറഞ്ഞു. ഡിവൈഎഫ്ഐ പൂച്ചാക്കൽ മേഖലാ സെക്രട്ടറി സരിൻ പി.രാജ്, സിപിഎം നേതാക്കളായ സി.ടി ധർമജൻ, കെ.എസ് ബേബികുട്ടൻ എന്നിവരാണ് മത്സ്യം മോഷ്ടിച്ചതെന്നും പൂച്ചാക്കൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഫിഷറീസ് വകുപ്പിന് നൽകേണ്ട മത്സ്യ കുഞ്ഞുങ്ങളെയാണ് മോഷ്ടിച്ചതെന്ന് മാലിക് പറഞ്ഞു. മാലിക് അറിയിച്ചതിനെ തുടർന്ന് പൂച്ചാക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി സിപിഎം നേതാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.