ETV Bharat / state

ചെന്നിത്തലയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു - ചെന്നിത്തല നവോദയ സ്‌കൂൾ

ജില്ലാ കലക്ടറുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഇരുനൂറ് കിടക്കകളോട് കൂടി എല്ലാ സൗകര്യങ്ങളുമായി ചെന്നിത്തല നവോദയ സ്‌കൂളിലാണ് യുദ്ധകാലടിസ്ഥാനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തന സജ്ജമാക്കിയത്

_CHENNITHALA_FLTC_INNAUGURATION_  ചെന്നിത്തല  കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു  ചെന്നിത്തല നവോദയ സ്‌കൂൾ  ആലപ്പുഴ
ചെന്നിത്തലയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു
author img

By

Published : Oct 2, 2020, 2:39 AM IST

ആലപ്പുഴ : ജില്ലയിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചെന്നിത്തല പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്ടറുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഇരുനൂറ് കിടക്കകളോട് കൂടി എല്ലാ സൗകര്യങ്ങളുമായി ചെന്നിത്തല നവോദയ സ്‌കൂളിലാണ് യുദ്ധകാലടിസ്ഥാനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തന സജ്ജമാക്കിയത്. ഫ്രണ്ട് ഓഫീസ് സംവിധാനം, ഡോക്ടർമാർക്കും സ്റ്റാഫ്‌ നഴ്സ് മാർക്കും പ്രത്യേകം മുറികൾ. കൂടാതെ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ചെന്നിത്തല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ഇ എൻ നാരായണൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ ബിശ്വാസ് അധ്യക്ഷത വഹിച്ചു. വികസന സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിനു ജോർജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സൂരജ്, പഞ്ചായത്ത്‌ അംഗം സേവ്യർ, ഡി ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, കെ നാരായണപിള്ള തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സഫീന നന്ദി പറഞ്ഞു. കൊവിഡ് 19 നോഡൽ ഓഫീസർ ഡോക്ടർ ടിറ്റോയുടെ നേതൃത്വത്തിലാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പ്രവർത്തിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.