ETV Bharat / state

കായംകുളത്ത് വിദ്യാര്‍ഥികള്‍ക്ക് വിഷബാധ; അന്വേഷണം ആരംഭിച്ചതായി നഗരസഭ

author img

By

Published : Jun 4, 2022, 2:30 PM IST

ചര്‍ദ്ദിയും വയറു വേദനയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയത്. വൈദ്യ പരിശോധനയിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി കണ്ടെത്തി.

alappuzha kayamkulam food poisoning students are hospitalized  kayamkulam lp school food poisoning  16 students are hospitalized due to food poisoning in kayamkulam  alappuzha kayamkulam food poisoning students are hospitalized  കായംകുളം എൽ പി സ്‌കൂളിൽ നിന്ന് ക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് വിഷബാധ  കായംകുളത്തും ഭക്ഷ്യവിഷബാധ
കായംകുളം ടൗണ്‍ എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികല്‍ ആശുപത്രിയിൽ ചികിത്സയില്‍

ആലപ്പുഴ: ഭക്ഷ്യവിഷബാധയെ തുടർന്ന് കായംകുളം ടൗണ്‍ എൽപി സ്‌കൂളിലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 വിദ്യാര്‍ഥികളാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആരുടേയും നില ഗുരുതരമല്ല.

ഇന്നലെ രാത്രി തുടർച്ചയായ ചര്‍ദ്ദിയും വയറു വേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയത്. വൈദ്യ പരിശോധനയിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി കണ്ടെത്തി. സംഭവത്തില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചതായി കായംകുളം നഗരസഭാധ്യക്ഷ പി ശശികല പറഞ്ഞു.

അഞ്ഞൂറിലധികം വിദ്യാർഥികൾ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. അധ്യാപകരും ഈ ഭക്ഷണം തന്നെയാണ് കഴിച്ചത് എന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. എന്നാൽ ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം. ഭക്ഷണത്തിൽ നിന്നാണോ വെള്ളത്തിൽ നിന്നാണോ വിഷബാധ ഉണ്ടായത് എന്നറിയാന്‍ വിദഗ്‌ദ പരിശോധന നടക്കുകയാണ്.

Also Read ഉച്ചക്കട എൽ.എം.എസ് എൽ.പി സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ തളർന്ന് വീണു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.