മാഡ്രിഡ്: പുതുവര്‍ഷത്തില്‍ ആദ്യ ജയം തേടി സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ. എവേ മത്സരത്തില്‍ ദുര്‍ബലരായ വെസ്‌കയാണ് ബാഴ്‌സലോണയുടെ എതിരാളികള്‍. ലീഗിലെ ആറാമത്തെ മത്സരത്തിലും അപരാജിത കുതിപ്പ് തുടരാന്‍ ലക്ഷ്യമിട്ടിറങ്ങുന്ന ബാഴ്സക്ക് വെല്ലുവിളി പരിക്കാണ്.
-
💪 Sound On 🟦🟥 pic.twitter.com/JO9v58onRe
— FC Barcelona (@FCBarcelona) January 3, 2021 " class="align-text-top noRightClick twitterSection" data="
">💪 Sound On 🟦🟥 pic.twitter.com/JO9v58onRe
— FC Barcelona (@FCBarcelona) January 3, 2021💪 Sound On 🟦🟥 pic.twitter.com/JO9v58onRe
— FC Barcelona (@FCBarcelona) January 3, 2021
ബ്രസീലിയന്‍ മധ്യനിര താരം കുട്ടിന്യോയാണ് അവസാനമായി പരിക്ക് കാരണം പുറത്തിരിക്കുന്നത്. ഇടത് കാല്‍മുട്ടിന് പരിക്കേറ്റ കുട്ടിന്യോയുടെ ശസ്‌ത്രക്രിയ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. താരം ചുരുങ്ങിയത് മൂന്ന് മാസം പുറത്തിരിക്കേണ്ടിവരുമെന്ന് ബാഴ്‌സ അധികൃതര്‍ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഐബറിന് എതിരായ മത്സരത്തിലാണ് കുട്ടിന്യോക്ക് പിരിക്കേറ്റത്.
-
MEDICAL UPDATE | @Phil_Coutinho has been successfully operated on for the injury to his left meniscus. He will be out for approximately three months. pic.twitter.com/9feWtDghIJ
— FC Barcelona (@FCBarcelona) January 2, 2021 " class="align-text-top noRightClick twitterSection" data="
">MEDICAL UPDATE | @Phil_Coutinho has been successfully operated on for the injury to his left meniscus. He will be out for approximately three months. pic.twitter.com/9feWtDghIJ
— FC Barcelona (@FCBarcelona) January 2, 2021MEDICAL UPDATE | @Phil_Coutinho has been successfully operated on for the injury to his left meniscus. He will be out for approximately three months. pic.twitter.com/9feWtDghIJ
— FC Barcelona (@FCBarcelona) January 2, 2021
കുട്ടിന്യോയുടെ വിടവ് നികത്താനുള്ള ശ്രമത്തിലാണെന്ന് ഇതിനകം ബാഴ്‌സയുടെ പരിശീലന്‍ റൊണാള്‍ഡ് കോമാന്‍ വ്യക്തമാക്കി കഴിഞ്ഞു. ക്രിസ്മസ് അവധിക്ക് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തുന്നത് ബാഴ്‌സലോണക്ക് കരുത്താകും. മെസി ഉള്‍പ്പെടുന്ന സംഘത്തെയാണ് ബാഴ്‌സ എവേ മത്സരത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഐബറിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയതിന്‍റെ ക്ഷീണം മാറ്റാന്‍ കൂടിയാകും ഇത്തവണ ബാഴ്‌സ ഇറങ്ങുക. വെസ്‌കക്കെതിരെ ജയിച്ചാല്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സക്ക് നാലാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും. അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ ഇന്ന് രാത്രി 8.45ന് ആരംഭിക്കുന്ന മറ്റൊരു മത്സരത്തില്‍ ആല്‍വേസിനെ നേരിടും.