മുംബൈ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മോശം ഫോമിലുള്ള കെഎല്‍ രാഹുലിന് അവസരം നല്‍കിയതിനെതിരെ വമ്പന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും വമ്പന്‍ പരാജയമായ രാഹുല്‍ ടീമില്‍ നിന്നും പുറത്താകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലും രാഹുലിനെ സെലക്‌ടര്‍മാര്‍ നിലനിര്‍ത്തിയത് ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
ഉപനായക സ്ഥാനത്ത് നിന്നും 30കാരനെ മാറ്റിയെന്നത് മാത്രമായിരുന്നു ഏകമാറ്റം. മിന്നും ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെയും ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാനേയും പോലുള്ളവരെ തഴഞ്ഞതോടെയാണ് രാഹുലിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്ന ചോദ്യങ്ങളെ രാഹുല്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നേടിയ സെഞ്ചുറികള്‍ പറഞ്ഞാണ് ടീം മാനേജ്‌മെന്‍റ് പ്രതിരോധിച്ചിരുന്നത്.
ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവര്‍ക്കെല്ലാം ഒരേ സ്വരമായിരുന്നു. എന്നാല്‍ ഇവരുടെ വാദങ്ങള്‍ പൊളിച്ചടുക്കുന്ന കണക്കുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. രോഹിത്തും ദ്രാവിഡും പറയുന്നത് പോലെ രാഹുല്‍ വിദേശത്ത് വലിയ സംഭവമൊന്നുമല്ലെന്നാണ് പ്രസാദ് ട്വിറ്ററിലൂടെ സമര്‍ഥിക്കുന്നത്.
-
Shikhar Dhawan has the best overseas average amongst recent openers. Avg of nearly 40 with 5 100’s. Though he too hasn’t been consistent in Test but had Outstanding centuries in SL and NZ, plus a much better home record. pic.twitter.com/rH94R0a3A0
— Venkatesh Prasad (@venkateshprasad) February 20, 2023 " class="align-text-top noRightClick twitterSection" data="
">Shikhar Dhawan has the best overseas average amongst recent openers. Avg of nearly 40 with 5 100’s. Though he too hasn’t been consistent in Test but had Outstanding centuries in SL and NZ, plus a much better home record. pic.twitter.com/rH94R0a3A0
— Venkatesh Prasad (@venkateshprasad) February 20, 2023Shikhar Dhawan has the best overseas average amongst recent openers. Avg of nearly 40 with 5 100’s. Though he too hasn’t been consistent in Test but had Outstanding centuries in SL and NZ, plus a much better home record. pic.twitter.com/rH94R0a3A0
— Venkatesh Prasad (@venkateshprasad) February 20, 2023
വിദേശത്ത് കളിച്ച 56 ഇന്നിങ്‌സുകളില്‍ കര്‍ണാടക താരത്തിന്‍റെ ബാറ്റിങ് ശരാശരി 30 മാത്രമാണെന്നും വെങ്കിടേഷ് പ്രസാദ് ചൂണ്ടിക്കാട്ടി. "കെഎൽ രാഹുലിന് മികച്ച വിദേശ ടെസ്റ്റ് റെക്കോഡ് ഉണ്ടെന്ന് ഒരു കാഴ്ചപ്പാടുണ്ട്. എന്നാൽ സ്ഥിതിവിവരക്കണക്കുകൾ മറിച്ചാണ് സംസാരിക്കുന്നത്.
56 ഇന്നിങ്‌സുകളില്‍ 30 മാത്രമാണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. വിദേശത്ത് ആറ് സെഞ്ചുറികള്‍ നേടാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ തവണ കുറഞ്ഞ സ്കോറുകളിലാണ് പുറത്തായത്. അതിനാലാണ് ബാറ്റിങ് ശരാശരി കുറവായത്" - വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്‌തു.
-
Mayank Agarwal after the brilliant start in Aust did struggle in away test matches.But he has by far the best home record. Avg of nearly 70 in 13 innings,2 double 100’s & a 150 on a Wankhede pitch where everyone else struggled. Great against spin & had a prolific domestic season pic.twitter.com/EJOsZEbOCP
— Venkatesh Prasad (@venkateshprasad) February 20, 2023 " class="align-text-top noRightClick twitterSection" data="
">Mayank Agarwal after the brilliant start in Aust did struggle in away test matches.But he has by far the best home record. Avg of nearly 70 in 13 innings,2 double 100’s & a 150 on a Wankhede pitch where everyone else struggled. Great against spin & had a prolific domestic season pic.twitter.com/EJOsZEbOCP
— Venkatesh Prasad (@venkateshprasad) February 20, 2023Mayank Agarwal after the brilliant start in Aust did struggle in away test matches.But he has by far the best home record. Avg of nearly 70 in 13 innings,2 double 100’s & a 150 on a Wankhede pitch where everyone else struggled. Great against spin & had a prolific domestic season pic.twitter.com/EJOsZEbOCP
— Venkatesh Prasad (@venkateshprasad) February 20, 2023
വിദേശത്ത് ശിഖർ ധവാൻ, മായങ്ക് അഗർവാൾ, ശുഭ്‌മാൻ ഗിൽ, അജിങ്ക്യ രഹാനെ തുടങ്ങിയ ഓപ്പണര്‍മാര്‍ക്ക് രാഹുലിനേക്കാള്‍ മികച്ച ശരാശരിയുണ്ടെന്നും പ്രസാദ് കണക്കുകള്‍ നിരത്തി. സമീപകാലത്തുള്ള ഓപ്പണര്‍മാരില്‍ വിദേശത്ത് ഏറ്റവും മികച്ച ശരാശരി ശിഖര്‍ ധവാനെന്നാണ് മുന്‍ പേസര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിദേശത്ത് അഞ്ച് സെഞ്ചുറികള്‍ നേടിയ ധവാന്‍റെ ബാറ്റിങ് ശരാശരി 40ന് അടുത്താണ്.
സ്ഥിരത പുലര്‍ത്താനായില്ലെങ്കിലും ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനും എതിരെ മികച്ച റെക്കോഡാണ് താരത്തിനുള്ളതെന്നും പ്രസാദ് വ്യക്തമാക്കുന്നു. വിദേശത്ത് മികച്ച റെക്കോഡല്ലെങ്കിലും സ്വന്തം മണ്ണില്‍ 70ന് അടുത്താണ് മായങ്ക് അഗര്‍വാളിന്‍റെ ബാറ്റിങ് ശരാശരി.
ALSO READ: 'ഇപ്പോള്‍ വൈസ് ക്യാപ്റ്റനല്ല', അടുത്ത മത്സരത്തില്‍ രാഹുല്‍ ഉണ്ടാകില്ലെന്ന് ഹര്‍ഭജന്‍ സിങ്
രണ്ട് ഇരട്ട സെഞ്ചുറികള്‍ ഉള്‍പ്പടെയാണ് മായങ്കിന്‍റെ പ്രകടനം. സ്‌പിന്നിനെതിരെ മികച്ച റെക്കോഡും താരത്തിനുണ്ടെന്നും പ്രസാദ് പറഞ്ഞു. 14 വിദേശ ഇന്നിങ്‌സുകളിൽ 37 ആണ് ശുഭ്‌മാൻ ഗില്ലിന്‍റെ ബാറ്റിങ് ശരാശരിയെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. ഗാബയിലെ 91 റണ്‍സ് ഉള്‍പ്പടെയാണ് 23കാരന്‍റെ പ്രകടനമെന്നും പ്രസാദ് ഓര്‍മ്മിപ്പിച്ചു.
-
And if overseas performance is a criteria, Ajinkya Rahane despite being out of form and also inconsistent before being dropped had obe of the best overseas Test record, averaging over 40 overseas in 50 test matches. Was out of form and dropped … pic.twitter.com/2Uj5YZe9Cr
— Venkatesh Prasad (@venkateshprasad) February 20, 2023 " class="align-text-top noRightClick twitterSection" data="
">And if overseas performance is a criteria, Ajinkya Rahane despite being out of form and also inconsistent before being dropped had obe of the best overseas Test record, averaging over 40 overseas in 50 test matches. Was out of form and dropped … pic.twitter.com/2Uj5YZe9Cr
— Venkatesh Prasad (@venkateshprasad) February 20, 2023And if overseas performance is a criteria, Ajinkya Rahane despite being out of form and also inconsistent before being dropped had obe of the best overseas Test record, averaging over 40 overseas in 50 test matches. Was out of form and dropped … pic.twitter.com/2Uj5YZe9Cr
— Venkatesh Prasad (@venkateshprasad) February 20, 2023
വിദേശത്തെ പ്രകടനമാണ് മാനദണ്ഡമെങ്കിൽ, അജിങ്ക്യ രഹാനെയ്ക്ക് 50 ടെസ്റ്റ് മത്സരങ്ങളിൽ 40ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ടായിരുന്നു. എന്നാല്‍ ഫോമില്ലാതായതോടെയാണ് രഹാനെ ടീമില്‍ നിന്നും പുറത്തായതെന്നും പ്രസാദ് ഓര്‍മ്മിപ്പിച്ചു.