ETV Bharat / sports

പാകിസ്ഥാന് ഇംഗ്ലണ്ടിന്‍റെ തിരിച്ചടി; ടി20 പരമ്പരയില്‍ ഒപ്പത്തിനൊപ്പം

16 പന്തില്‍ 36 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മൊയീന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്.

T20I  England Beat Pakistan  England  Pakistan  ഇംഗ്ലണ്ട്  പാകിസ്ഥാന്‍  ടി20 പരമ്പര
പാകിസ്ഥാന് ഇംഗ്ലണ്ടിന്‍റെ തിരിച്ചടി; ടി20 പരമ്പരയില്‍ ഒപ്പത്തിനൊപ്പം
author img

By

Published : Jul 19, 2021, 2:43 AM IST

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന് തോല്‍വി. 45 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് ജയം പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 19.5 ഓവറില്‍ 200 റണ്‍സിന് പുറത്തായി. മറുപടിക്കിറങ്ങിയ പാകിസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു.

16 പന്തില്‍ 36 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മൊയീന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. അതേസമയം 39 പന്തില്‍ 59 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോറിലെത്തിച്ചത്. ലിയാം ലിവിംഗ്‌സറ്റണും ( 23 പന്തില്‍ 38) മികച്ച് നിന്നു.

ജേസണ്‍ റോയ് (10), ഡേവിഡ് മലാന്‍ (1), ജോണി ബെയര്‍സ്‌റ്റോ (13), ടോം കറന്‍ (9), ക്രിസ് ജോര്‍ദാന്‍ (14), ആദില്‍ റഷീദ് (2), മാത്യൂ പാര്‍ക്കിന്‍സണ്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാക്വിബ് (3) പുറത്താവാതെ നിന്നു. പാകിസ്ഥാനായി മുഹമ്മദ് ഹസ്‌നൈന്‍ 51 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇമാദ് വസിം 37 റണ്‍സ് വഴങ്ങിയും ഹാരിസ് റൗഫ് 48 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റുകള്‍ കണ്ടെത്തി.

also read: ധവാനും സംഘത്തിനും വിജയത്തുടക്കം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്

പാക് നിരയില്‍ മുഹമ്മദ് റിസ്‌വാന്‍ (29 പന്തില്‍ 37), ഷദാബ് ഖാന്‍ (22 പന്തില്‍ 36*), ബാബര്‍ അസം (16 പന്തില്‍ 22) എന്നിവരാണ് ടോപ് സ്കോറര്‍മാര്‍. സൊഹൈബ് മക്‌സൂദ് (15), മുഹമ്മദ് ഹഫീസ് (10), ഫഖര്‍ സമാന്‍ (8), അസം ഖാന്‍ (1), ഇമാദ് വസിം (20), ഷഹീന്‍ അഫ്രീദി (2), ഹാരിസ് റൗഫ് (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മുഹമ്മദ് ഹസ്‌നൈനും (0) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി സാക്വിബ് മെഹ്‌മൂദ് 33 റണ്‍സ് വഴങ്ങി മൂന്നും ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

ആദ്യ ടി20 മത്സരം പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമെത്തി. പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം മത്സരം 20ന് മാഞ്ചസ്റ്ററിലാണ് നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.