ETV Bharat / sports

ടി20 ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെതിരെ നമീബിയക്ക് നാല് വിക്കറ്റ് ജയം

23 പന്തില്‍ 32 റണ്‍സടിച്ച് പുറത്താവാതെ നിന്ന മധ്യനിര താരം ജെജെ സ്മിറ്റാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

t20 world cup  namibia-beat-scotland  namibia vs scotland  ടി20 ലോകകപ്പ്
ടി20 ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെതിരെ നമീബിയക്ക് നാല് വിക്കറ്റ് ജയം
author img

By

Published : Oct 28, 2021, 7:26 AM IST

അബുദബി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ നമീബിയക്ക് ജയം. ആദ്യം ബാറ്റ് ചെയ്‌ത സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 110 റണ്‍സിന്‍റെ വിജയ ലക്ഷ്യം അറ് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് നമീബിയ മറികടന്നത്. സ്‌കോര്‍: സ്‌കോട്‌ലന്‍ഡ്- 109/ 8 (20). നമീബിയ- 115/6 (19.1).

ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് നമീബിയ ജയം പിടിച്ചത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ്‌ വീശിയ ടീമിനായി ഓപ്പണര്‍മാരായ ക്രെയ്ഗ് വില്യംസും(23), മൈക്കല്‍ വാന്‍ ലിംഗനും(18) നല്ല തുടക്കം നല്‍കിയെങ്കിലും വിജയം അനായാസമായിരുന്നില്ല. 26 റണ്‍സ് മാത്രമാണ് ഓപ്പണിങ് സഖ്യം ആദ്യ അഞ്ചോവറില്‍ കണ്ടെത്തിയത്.

ആറാം ഓവറില്‍ ലിംഗനെ പുറത്താക്കി ഷരീഫാണ് സ്‌കോട്‌ലന്‍ഡിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്നെത്തി സെയ്ന്‍ ഗ്രീനുമൊത്ത് (9) വില്യംസ് നമീബിയയെ 50ല്‍ എത്തിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസിന് പിന്നാലെ(4), വില്യംസും ഡേവിഡ് വീസും(16) തിരിച്ച് കയറിയതോടെ നമീബിയ പ്രതിരോധത്തിലായി.

തുടര്‍ന്ന് 23 പന്തില്‍ 32 റണ്‍സടിച്ച് പുറത്താവാതെ നിന്ന മധ്യനിര താരം ജെജെ സ്മിറ്റാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സ്‌കോട്‌ലന്‍ഡിനായി മൈക്കിള്‍ ലീസ്‌ക് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. മാര്‍ക്ക് വാട്ട്, ക്രിസ് ഗ്രീവ്‌സ്, സഫിയാന്‍ ഷറീഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

also read: ജേസണ്‍ റോയിക്ക് അർധശതകം, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് അനായാസജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സ്കോട്ട്ലൻഡ് നിരയില്‍ 44 റൺസെടുത്ത മൈക്കൽ ലീസ്കാണ് ടോപ്പ് സ്കോറര്‍. മാത്യു ക്രോസ് 19 റണ്‍സും ക്രിസ് ഗ്രെയ്‌വ്‌സ് 25 റണ്‍സുമെടുത്തു. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. നമീബിയയ്‌ക്കായി റൂബന്‍ ട്രംപല്‍മാന്‍ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. യാന്‍ ഫ്രൈലിങ്ക് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് വിയേസെ ഒരു വിക്കറ്റ് നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.